മെത്ത ഫാക്ടറിക്ക് തീപിടിച്ചു; 70 ലക്ഷത്തിന്‍റെ നഷ്ടം
text_fieldsപള്ളിശ്ശേരിക്കല്‍ തെറ്റിക്കുഴിയില്‍ മെത്ത ഫാക്ടറിക്ക് തീപിടിച്ചപ്പോള്‍
ശാസ്താംകോട്ട: പള്ളിശ്ശേരിക്കല്‍ തെറ്റിക്കുഴിയില്‍ മെത്ത ഫാക്ടറിക്ക് തീപിടിച്ചു. 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
ശാസ്താംകോട്ട, കരുനാഗപ്പള്ളി എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ നാല് യൂനിറ്റ് രണ്ടര മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. പോരുവഴി കമ്പലടി സ്വദേശി നിസാമിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഷോര്‍ട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫാക്ടറിക്ക് തൊട്ടടുത്തുള്ള ഒരു വീട്ടിലേക്കും തീ പടര്‍ന്ന് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഫാക്ടറിയില്‍ രണ്ട് തൊഴിലാളികള്‍ ഉണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോഡ് കയറ്റാന്‍ എത്തിയ വാഹനം നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മാറ്റിയതിനാല്‍ തീ പിടിച്ചില്ല. ഓണവിപണി ലക്ഷ്യമിട്ട് നിർമിച്ചിരുന്ന ലക്ഷക്കണക്കിന് രൂപയുടെ മെത്തകളും മറ്റ് ഉല്‍പന്നങ്ങളും ഫാക്ടറിയിലെ യന്ത്രങ്ങളും പൂര്‍ണമായും കത്തിനശിച്ചു. ശാസ്താംകോട്ട പൊലീസിന്‍റെയും നാട്ടുകാരുടെയും സമയോചിത ഇടപെടലുകള്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

