Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടൽതീരത്ത്​ രാത്രി...

കടൽതീരത്ത്​ രാത്രി ഉറക്കത്തിനെത്തുന്നത്​ നിരവധിപേർ

text_fields
bookmark_border
കടൽതീരത്ത്​ രാത്രി ഉറക്കത്തിനെത്തുന്നത്​ നിരവധിപേർ
cancel
camera_alt

ക​ടു​ത്ത വേ​ന​ൽ ചൂ​ടി​ൽ​നി​ന്ന് ര​ക്ഷ​തേ​ടി രാ​ത്രി കൊ​ല്ലം ബീ​ച്ചി​ൽ വി​ശ്ര​മി​ക്കു​ന്ന​വ​ർ

കൊ​​ല്ലം: ചൂ​ടു​സ​ഹി​ക്കാ​തെ ജ​നം രാ​​ത്രി​യി​ൽ കി​ട​ക്കാ​ൻ ക​ട​പു​റ​ത്തേ​ക്കൊ​ഴു​കു​ന്നു. ക​ന​ത്ത ചൂ​ടു​കാ​ര​ണം എ​യ​ർ​ക​ണ്ടീ​ഷ​ൻ സം​വി​ധാ​ന​മി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​ണ്​ വീ​​ടു​​ക​​ളി​​ൽ കി​​ട​​ന്നു​​റ​​ങ്ങാ​​ൻ ക​​ഴി​​യാ​​തെ കൊ​​ല്ലം ബീ​​ച്ചി​​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ൽ അ​​ഭ​​യം തേ​​ടു​​ന്ന​ത്.

രാ​​ത്രി പ​​ത്തി​​നു​​ശേ​​ഷം കൊ​​ല്ലം ബീ​​ച്ച്​ കു​ടും​ബ​ങ്ങ​ളു​ടെ കി​​ട​​ക്ക​​യാ​​യി മാ​​റു​​ക​​യാ​​ണ്. നൂ​റു​ക​ണ​ക്കി​ന്​ പേ​രാ​ണ്​ ക​ഴി​ഞ്ഞ കു​റ​ച്ച്​ ദി​വ​സ​മാ​യി ക​ട​ൽ​തീ​രം രാ​ത്രി​യി​ലെ കി​ട​പ്പ​റ​യാ​ക്കി​യി​ട്ടു​ള്ള​ത്. പാ​​യു​​മാ​​യും ചി​ല​ർ ക​ട്ടി​ൽ സ​ഹി​തം ബീ​ച്ചി​ലെ​ത്തു​ന്ന കാ​ഴ്ച​യാ​ണ്. വാ​ഹ​ന​ങ്ങ​ളി​ൽ പോ​ലും രാ​ത്രി കു​ടും​ബ​ത്തോ​ടെ എ​ത്തു​ന്ന​വ​രു​ണ്ടി​വി​ടെ. ഉ​​റ​​ക്ക​ത്തി​ന്​ ശേ​ഷം പു​ല​ർ​ച്ച​യാ​ണ്​ മ​ട​ക്കം. രാ​​വി​​ലെ അ​​ഞ്ചു​​മു​​ത​​ൽ ആ​​റു​​വ​​രെ ബീ​​ച്ചി​​ൽ കി​​ട​​ന്നു​​റ​​ങ്ങു​​ന്ന​​വ​രും ധാ​രാ​ള​മു​ണ്ട്. വി​​യ​​ർ​​ത്തു​​കു​​ളി​​ച്ച് വീ​​ട്ടി​​ൽ പോ​​ലും കി​​ട​​ക്കാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വി​​ധം ചൂ​ടാ​യ​തി​നാ​ലാ​ണ്​ കൊ​​ച്ചു​​കു​​ട്ടി​​ക​​ൾ മു​​ത​​ൽ വ​​യോ​​ധി​​ക​​ർ​​വ​​രെ ബീ​ച്ചി​ൽ ഉ​റ​ങ്ങാ​നെ​ത്തു​ന്ന​ത്. സ്ത്രീ​ക​ളും നി​ര​വ​ധി എ​ത്തു​ന്നു​ണ്ട്. ക​ട​ലി​ൽ​നി​ന്ന​ടി​ക്കു​ന്ന ത​ണു​ത്ത കാ​റ്റി​ൽ എ​ല്ലാം മ​റ​ന്നു​റ​ങ്ങാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യു​ന്നു.

കാ​റ്റു​ള്ള​തി​നാ​ൽ കൊ​തു​കു​ശ​ല്യ​വു​മി​ല്ല. വീ​ട്ടി​ലെ എ​യ​ർ​ക​ണ്ടീ​ഷ​നു​പോ​ല​​ും ന​ൽ​കാ​ൻ ക​ഴി​യാ​ത്ത സു​ഖ​മു​ള്ള അ​ന്ത​രീ​ക്ഷ​മാ​ണ്​ കൊ​ല്ലം ബീ​ച്ചി​ലു​റ​ങ്ങു​മ്പോ​ൾ ല​ഭി​ക്കു​ന്ന​തെ​ന്ന്​ ജ​നം പ​റ​യു​ന്നു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ ന​ല്ല ത​ണു​പ്പാ​ണ്. അ​തൊ​രു സു​ഖം ത​ന്നെ​യാ​ണെ​ന്നും അ​വ​ർ പ​റ​യു​ന്നു. ക​​ട​​ലി​​ന്‍റെ ശ​​ബ്ദ​​വും ച​​ന്ദ്ര​​ന്‍റെ വെ​​ളി​​ച്ച​​വും ആ ​​അ​​ന്ത​​രീ​​ക്ഷ​​ത്തി​​ന് മാ​​റ്റു​​കൂ​​ട്ടു​​ന്നു. തി​​ര​​മാ​​ല​​ക​​ളു​​ടെ ശ​​ബ്ദം ഗാ​​ഢ​​മാ​​യ ഉ​​റ​​ക്ക​​ത്തി​​ലേ​​ക്ക് ന​​യി​​ക്കു​​ന്നു.

മ​​ന​​സ്സി​നും ശ​​രീ​​ര​​ത്തി​​നും വ​​ലി​​യൊ​​ര​​ള​​വോ​​ളം ശാ​​ന്ത​​ത​​യും ആ​​ശ്വാ​​സ​​വും ന​​ൽ​​കു​​ന്ന അ​​നു​​ഭ​​വ​​മാ​​ണെ​ന്നും ഇ​വി​ടു​ത്തു​കാ​ർ പ​റ​യു​ന്നു. എ​​ങ്കി​​ലും, ബീ​​ച്ചി​​ൽ ഉ​​റ​​ങ്ങു​​മ്പോ​​ൾ സു​​ര​​ക്ഷ മു​​ന്ന​​റി​​യി​​പ്പു​​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ ലൈ​ഫ്​ ഗാ​ർ​ഡു​ക​ളു​ടെ നി​ർ​ദേ​ശ​മു​ണ്ട്. ക​ട​ലി​ന്റെ തൊ​ട്ട​ടു​ത്ത്​ ഉ​റ​ങ്ങ​രു​തെ​ന്ന​താ​ണ്​ പ്ര​ധാ​ന​നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summerbeachkollam beachbeach safety
News Summary - Many people sleep on the beach at night
Next Story