ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കത്തിച്ച് കൊല്ലാൻ ശ്രമിച്ച കേസ്: യുവാവിന് അഞ്ച് വർഷം തടവും പിഴയും
text_fieldsകൊല്ലം: ഭാര്യയെ കത്തിച്ചുകൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ഇടമൺ വെള്ളിമല പുറമ്പോക്ക് വീട്ടിൽ ഷൈജു(42)വിനെയാണ് പുനലൂർ അസി.സെഷൻസ് കോടതി ശിക്ഷിച്ചത്.
അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന ഭാര്യയുടെ ദേഹത്ത് മണ്ണെണ്ണ തട്ടിയൊഴിച്ച് സിഗററ്റ് ലൈറ്റർ കൊണ്ട് തീ കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. പിഴയായി ഈടാക്കുന്ന തുക ഭാര്യക്ക് നൽകണം.
2018 ആഗസ്റ്റ് 18ന് തേവർകുന്നിലെ വാടക വീട്ടിൽവച്ചാണ് സംഭവം. സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഷൈജു, ഭാര്യ അടുക്കളയിലെ അടുപ്പ് കത്തിക്കാനായി മണ്ണെണ്ണ ഒഴിക്കാൻ ശ്രമിച്ചപ്പോൾ അത് തട്ടിത്തെറിപ്പിച്ച് ദേഹത്തിലൊഴിച്ചതിന് ശേഷം സിഗററ്റ് ലൈറ്റർ കത്തിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കുളത്തൂപ്പുഴ സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന എം.അനിൽകുമാറായിരുന്നു കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഭാര്യയുടെ മൊഴി മജിസ്േട്രറ്റ് രേഖപ്പെടുത്തിയിരുന്നു.
േപ്രാസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് േപ്രാസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ ഹാജരായി.

