യുവാവിനെ കല്ലുകൊണ്ട് തലക്കിടിച്ച് കൊലപ്പെടുത്തിയയാൾ റിമാൻഡിൽ
text_fieldsഷിബു
കൊല്ലം: വാക്കുതർക്കത്തെ തുടർന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു.വെടിക്കുന്ന് പുതുവൽപുരയിടത്തിൽ ശശിയുടെ മകൻ കേൻറാൺമെൻറ് ഹൈസ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന മഹേഷ് (34) ആണ് കൊല്ലപ്പെട്ടത്. തോപ്പ് ഡോൺബോസ്കോ കോളനിയിൽ ഡോൺബോസ്കോ നഗറിൽ ഷിബു (39) ആണ് റിമാൻഡിലായത്.
അവിവാഹിതനായ മഹേഷ് എട്ടുവർഷം മുമ്പ് വെടിക്കുന്നിൽ നിന്ന് താമസം മാറി കേൻറാൺമെൻറിൽ മാതാവിനോടൊപ്പമാണ് താമസം. ഇയാൾ ബന്ധുക്കളെ കാണാൻ സ്ഥിരമായി വെടിക്കുന്നിൽ എത്താറുണ്ട്. ശനിയാഴ്ച രാത്രി ഷിബുവും മഹേഷും ബന്ധു ബാബുവും വെടിക്കുന്ന് അംഗൻവാടിക്ക് സമീപം സംസാരിച്ച് നിൽക്കുകയായിരുന്നു.
ഇവിടേക്ക് വന്ന ഷിബു മഹേഷിനോട് വീട്ടിൽ പോകാൻ ആവശ്യപ്പെട്ടു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതോടെ മഹേഷ് ഷിബുവിനെ അടിച്ചു. തുടർന്ന് ഷിബു കല്ലെടുത്ത് മഹേഷിെൻറ തലക്കിടിക്കുകയായിരുന്നു. പരിക്കുപറ്റിയ മഹേഷിനെ നാട്ടുകാർ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
രാത്രി വൈകി കൊല്ലം ഇൗസ്റ്റ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലം സിറ്റി പൊലീസ് ടി. നാരായണന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിെൻറ നിർദേശാനുസരണം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐ രാജ്മോഹൻ, ജയലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

