സഹോദരനെ തല്ലിക്കൊന്ന പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും
text_fieldsകൊല്ലം: സഹോദരനെ തല്ലിക്കൊന്ന പ്രതിക്ക് 10 വർഷംതടവും 10,000 രൂപ പിഴയും കൊല്ലം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. തൃക്കോവിൽവട്ടം വില്ലേജിൽ ചെറിയേല ചേരിയിൽ താഴംപണ മഞ്ചുവിലാസം വീട്ടിൽ മനുവിനെ (24) കൊന്ന കേസിൽ പ്രതിയും മൂത്ത സഹോദരനുമായ മഹേഷിനെയാണ് (34) ശിക്ഷിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം. 2015 ഫെബ്രുവരി ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മഹേഷും സഹോദരൻ മനുവുമായി വഴക്കുണ്ടാവുകയും മദ്യലഹരിയിലായിരുന്ന മഹേഷ് തൊട്ടടുത്ത പുരയിടത്തിലെ തെങ്ങിൽ തലയിടിച്ച് കൊലപ്പെടുത്തുകയും ചെയ്തെന്നായിരുന്നു കേസ്. േപ്രാസിക്യൂഷൻ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രതിഭാഗത്തുനിന്ന് മൂന്നു സാക്ഷികളെ വിസ്തരിക്കുകയും നാലു രേഖകൾ തെളിവിൽ സ്വീകരിക്കുകയും ചെയ്തു. സംഭവം കണ്ട പ്രധാന സാക്ഷികൾ കൂറുമാറിയെങ്കിലും അയൽക്കാരിയുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
മനുവിെൻറ മരണത്തോടു കൂടി നിരാലംബരായ മാതാവിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിന് ജില്ല ലീഗൽ സർവിസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
കൊട്ടിയം പൊലീസ് ഇൻസ്പെക്ടർമാർ ആയിരുന്ന എസ്. അനിൽകുമാർ, അജയനാഥ് എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. േപ്രാസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. മനോജ് കോടതിയിൽ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

