വാക്സിനേഷനുശേഷം ഗൃഹനാഥന് മരിച്ചു
text_fieldsസജു പൊടിയന്
കുന്നിക്കോട്: വാക്സിനേഷനുശേഷം ഗൃഹനാഥന് കുഴഞ്ഞുവീണ് മരിച്ചു. പനംമ്പറ്റ മലയിൽ പുരയിടത്തില്‍ സജു പൊടിയന് (50) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് തലവൂര്‍ പഞ്ചായത്തിലെ നെടുവന്നൂര്‍ എല്‍.പി സ്കൂളിലെത്തി സജു വാക്സിനെടുത്തത്. തുടര്‍ന്ന് വൈകീട്ട് മൂന്നോടെ ചായ കുടിക്കാനായി സമീപത്തെ ജങ്ഷനിലെത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയിലെത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രിയില്‍ നടത്തിയ ആര്.ടി.പി.സി.ആര് പരിശോധനയില്‍ കോവിഡ് പോസിറ്റീവാെണന്ന് കണ്ടെത്തി. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

