പൊലീസിൽ പരാതി നൽകിയതിനു മർദിച്ചയാൾ പിടിയിൽ
text_fieldsകൊല്ലം: പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധത്താൽ പരാതിക്കാരനെ ക്രൂരമായി മർദിച്ചയാൾ പിടിയിലായി. തിരുമുല്ലവാരം രാജേഷ് ഭവനം അമ്പാട്ട് വീട്ടിൽ അമ്പാട്ട് രാജീവ് എന്ന രാജീവാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. രാജീവിനെതിരെ പൊലീസിൽ പരാതി നൽകിയതിന് ആൽത്തറമൂട്ടിലുള്ള കൃഷ്ണകുമാറിന്റെ വീട്ടിൽ കഴിഞ്ഞ നാലിന് വൈകീട്ട് അതിക്രമിച്ച് കയറുകയായിരുന്നു.
കൃഷ്ണകുമാറുമായി വാക്ക്തർക്കമുണ്ടാവുകയും അസഭ്യം വിളിച്ചുകൊണ്ട് കൈയിൽ കരുതിയിരുന്ന പാറക്കല്ല് ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ഇയാൾ മുമ്പും അടിപിടി കേസിൽ പ്രതിയായിട്ടുണ്ട്. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ ആശ, എ.എസ്.ഐ ഡാർവിൻ, ഷാജഹാൻ സി.പി.ഒ ക്രിസ്റ്റഫർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

