എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsനൗഫൽ
കൊല്ലം: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. തഴുത്തല, മൈലാപ്പൂരിൽ വാടകക്ക് താമസിക്കുന്ന തൃക്കോവിൽവട്ടം കുരീപ്പള്ളി, മോഡേൺ ബംഗ്ലാവിൽ നൗഫൽ (31) ആണ് അറസ്റ്റിലായത്. കല്ലുവെട്ടാംകുഴി ജംഗ്ഷനിൽനിന്ന് 12.466 ഗ്രാം എം.ഡി.എം.എയും 2.860 ഗ്രാം ഖുഷ് എന്ന് അറിയപ്പെടുന്ന ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. എം.ഡി.എം.എ ഗ്രാമിന് 5000 രൂപക്കാണ് വിൽപന നടത്തുന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ചു രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പെട്രോളിങ്ങിലാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജെ. നിർമലൻ തമ്പി, കെ.ജി. രഘു, പ്രിവന്റിവ് ഓഫിസർ ബിജുമോൻ, ജൂലിയൻ ക്രൂസ്, സൂരജ്, അജിത്, അനീഷ്, ജോജോ, സുനിൽ ജോസ്, വർഷ വിവേക്, ഗംഗ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

