ഭാര്യാപിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsഅജി
കൊല്ലം: മകളെ നിരന്തരം ഉപദ്രവിക്കുന്നതിനെ ചോദ്യം ചെയ്ത പിതാവിനെ ശാരീരികമായി ഉപദ്രവിച്ചയാൾ പിടിയിൽ. നീണ്ടകര പഞ്ചായത്തിൽ പരിമണം പുത്തൻതോപ്പിൽ വീട്ടിൽനിന്ന് ചിറക്കര ജനത ജങ്ഷന് സമീപം കൃഷ്ണാലയം വീട്ടിൽ അജിയാണ് (38) പാരിപ്പള്ളി പൊലീസിെൻറ പിടിയിലായത്.
ചിറക്കര വില്ലേജിൽ ജനത ജങ്ഷനിൽ കൃഷ്ണാലയം വീട്ടിൽ അപ്പുക്കുട്ടനെയാണ് (65) അജി ആക്രമിച്ച് പരിക്കേൽപിച്ചത്.
പ്രതിയായ അജി നിരന്തരം മദ്യപിച്ചെത്തി ഭാര്യയെ തെറി വിളിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇത് ഭാര്യാ പിതാവ് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ഉപദ്രവിക്കാൻ കാരണം.
തടിക്കഷണം കൊണ്ട് അപ്പുക്കുട്ടെൻറ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിക്കുകയായിരുന്നു. പരിക്കേറ്റ അപ്പുക്കുട്ടൻ പാരിപ്പള്ളി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ചാത്തന്നൂർ അസി. പൊലീസ് കമീഷണർ വി. ഗോപകുമാറിെൻറ നിർദേശാനുസരണം പാരിപ്പള്ളി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൽ ജബ്ബർ, എസ്.ഐ അനൂപ് സി. നായർ,എ.എസ്.ഐ നന്ദകുമാർ, അജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

