കൊല്ലം: വിക്ടോറിയ ആശുപത്രിക്ക് സമീപം നിർത്തിയിട്ട വാഹനം മോഷ്ടിച്ചയാൾ കൊല്ലം ഈസ്റ്റ് പൊലീസിന്‍റെ പിടിയിലായി. കല്ലുവാതുക്കൽ വരിഞ്ഞം വില്ലേജ് ഓഫിസിന് സമീപം ശ്രീഭവനത്തിൽ എം. ബിനു ആണ് (27) പിടിയിലായത്. 20ന് രാത്രിയിൽ ആശുപത്രിക്ക് സമീപത്തുനിന്ന് ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷ്ടിച്ചത്.
സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പോളയത്തോട് മാർക്കറ്റിനടുത്തുനിന്നുമാണ് പിടികൂടിയത്. കൊല്ലം എ.സി.പി ജി.ഡി വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ബാലചന്ദ്രൻ, പ്രമോദ്കുമാർ, സി.പി.ഒ സജീവ്, സുനിൽ തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.