സമൂഹമാധ്യമത്തിലൂടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
text_fieldsകൊല്ലം: പെൺകുട്ടിയുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. നീരാവിൽ വയലിൽ പുത്തൻ വീട്ടിൽ സുധിയാണ് (27) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി മുമ്പ് പ്രണയത്തിലായിരുന്ന പ്രതി ഇവർ തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ചിരുന്നു.
ഇയാളുമായുള്ള ബന്ധത്തിൽനിന്ന് പെൺകുട്ടി പിന്മാറിയ വിരോധത്തിൽ യുവാവ് സ്വകാര്യ ദൃശ്യങ്ങൾ സമൂഹ മാധ്യമം വഴി പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടി പരാതി നൽകി. ബംഗളൂരുവിൽ ഒപ്റ്റീഷനായി ജോലി നോക്കിവന്ന പ്രതിയെ ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ആശ, ഡാർവിൻ, സി.പി.ഒമാരായ അബുതാഹിർ, ശ്രീകാന്ത് എന്നിവരങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

