Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടിലെത്തി...

വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

text_fields
bookmark_border
വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ
cancel
camera_alt

പ്ര​വീ​ൺ

കൊ​ല്ലം: പ​തി​ന​ഞ്ചു​വ​യ​സ്സു​കാ​രി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​ത യു​വാ​വ് െപാ​ലീ​സ്​ പി​ടി​യി​ലാ​യി. മ​ങ്ങാ​ട് കി​ട​ങ്ങി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ പി. ​പ്ര​വീ​ൺ (20) ആ​ണ് കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പ​റ​ക്കു​ള​ത്ത് സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്.

ഒ​രു വ​ർ​ഷം മു​മ്പ് ഇ​യാ​ൾ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും പെ​ൺ​കു​ട്ടി ത​യാ​റാ​യി​ല്ല. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ന​മ്പ​ർ സം​ഘ​ടി​പ്പി​ച്ച് നി​ര​ന്ത​രം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച് സൗ​ഹൃ​ദം സ്ഥാ​പി​ച്ചു. ക​ഴി​ഞ്ഞ 24ന് ​ഉ​ച്ച​യോ​ടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത്​ എ​ത്തി​യ പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് എ​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വി​നെ ക​ണ്ട് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. പെ​ൺ​കു​ട്ടി കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ്​ സ​്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. വൈ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​ന്​ വി​ധേ​യ​യാ​യ​താ​യി തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ബ​ലാ​ത്സം​ഗ​ത്തി​നും പോ​ക്സോ നി​യ​മ പ്ര​കാ​ര​വും കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ എ.​പി അ​നീ​ഷ്, വി. ​സ​ന്തോ​ഷ്, താ​ഹാ​കോ​യ, ജ​യ​ൻ കെ. ​സ​ക്ക​റി​യ, എ.​എ​സ്.​ഐ ഡെ​ൽ​ഫി​ൻ ബോ​ണ​ഫ​സ്, സി.​പി.​ഒ സാ​ജ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rapingarrested
News Summary - Man arrested for raping girl
Next Story