പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
text_fieldsകഹാർ
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കര കോയിവിള മുറിയില്‍ തോട്ടിന്‍കര വീട്ടില്‍ കഹാറാണ് (29) പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി ഇയാളുടെ പാവുമ്പയിലെ ബന്ധുവീട്ടിലെത്തിച്ചായിരുന്നു പീഡനം. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് പെണ്‍കുട്ടി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. തുടര്‍ന്ന്് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ വിവരം ജില്ല ശിശുസംരക്ഷണസമിതിക്ക് കൈമാറുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം ഇന്‍സ്പെക്ടര്‍ എം. ദിനേഷ്കുമാര്‍, എസ്.ഐമാരായ സുജാതന്‍പിള്ള, വിജയകുമാര്‍, എ.എസ്.ഐ ക്രിസ്റ്റിന് ആൻറണി, എസ്.സി.പി.ഒ സലീന മഞ്ജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

