മാതാവിനെ ആക്രമിച്ചയാൾ അറസ്റ്റില്‍
text_fieldsകൊല്ലം: മാതാവിനെ ആക്രമിച്ചയാൾ അറസ്റ്റില്‍. ഇരവിപുരം തെക്കുംഭാഗം തോട്ടത്തില്‍ പടിഞ്ഞാറ്റതില്‍ ജോണ്‍ (40) ആണ് പിടിയിലായത്. ഇയാളുടെ ആക്രമണത്തില്‍ മാതാവായ ഡെയ്സിയുടെ കൈയൊടിഞ്ഞു. ഇവര്‍ കഴിഞ്ഞ കുറേക്കാലമായി മകളുടെ വീട്ടിലായിരുന്നു താമസം.
ഈ കാരണം പറഞ്ഞ് കഴിഞ്ഞ ദിവസം ജോണ്‍ ഇരവിപുരത്തുള്ള സഹോദരിയുടെ വീട്ടിലെത്തി. ഇയാള്‍ക്കൊപ്പം തിരികെ ചെല്ലാന്‍ മാതാവ് വിസമ്മതിച്ചതിനെ തുടര്‍ന്ന് കൈവശമുണ്ടായിരുന്ന ഫൈബര്‍ വടി കൊണ്ടാണ് ഡെയ്സിയെ ആക്രമിച്ചത്. കൈയിലെ അസ്ഥി ഒടിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ മേവറത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന്, പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ തെക്കുംഭാഗത്ത് നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്പെക്ടര്‍ വി.വി. അനില്‍കുമാര്‍, എസ്.ഐമാരായ അരുണ്‍ ഷാ, പ്രകാശ്, ഷാജി, എ.എസ്.ഐ ശോഭകുമാരി സി.പി.ഒ വിനു വിജയ്, ലതീഷ് മോന് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

