പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍
text_fieldsRepresentational Image
കൊല്ലം: പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് തമിഴ്‌നാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ യുവാവ് പിടിയില്‍. ഉമ്മന്നൂര്‍ വില്ലേജില്‍ കുടുംബാരോഗ്യകേന്ദ്രത്തിന് സമീപം മിഥുന്‍ ഭവനില്‍ മിഥുന്‍ (18) ആണ് പൊലീസ് പിടിയിലായത്.
ഇയാള്‍ കഴിഞ്ഞ ആറിന് രാത്രി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി തമിഴ്‌നാട്ടിലെ മധുരയിലുള്ള ഇയാളുടെ ബന്ധുവീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവാവും പെണ്‍കുട്ടിയും മധുരയിലുള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇരുവെരയും മധുരയിലെ ബന്ധുവീട്ടില്‍ നിന്നും കൂട്ടിക്കൊണ്ട് വരുകയായിരുന്നു.
ചാത്തന്നൂര്‍ അസിസ്റ്റൻറ് കമീഷണര്‍ ഗോപകുമാര്‍ ബിയുടെ നിർദേശാനുസരണം കണ്ണനല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ വിപിന്‍കുമാര്‍ യു.പിയുടെ നേതൃത്വത്തില്‍ കൊട്ടിയം സബ് ഇന്‍സ്‌പെക്ടര്‍മാരായ സുജിത്ത് ജി. നായര്‍, ഷിഹാസ്, അഷ്ടമന്‍, റഹീം, എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ സീനു, സി.പി.ഒ മാരായ രമ്യ, പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കൊട്ടാരക്കര സബ് ജയിലില്‍ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

