മദ്യനിർമാണത്തിന്റെ വിഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsപ്രതീകാത്മക ചിത്രം
കരുനാഗപ്പള്ളി: അനധികൃത മദ്യനിർമാണത്തിന്റെ വിഡിയോ നിർമിച്ച് സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. പന്മന പോരൂർക്കര ശംഭുശ്ശേരി വീട്ടിൽ അതുലിനെയാണ് കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാർ അറസ്റ്റ് ചെയ്തത്.
പൊതു സമൂഹത്തിൽ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു പുറമെ, ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവൻറിവ് ഓഫിസർമാരായ എ. അജിത്കുമാർ, കെ.വി. എബിമോൻ, സിവിൽ എക്സൈസ് ഓഫിസർമാരായ എസ്. അനിൽകുമാർ, എസ്. സഫേഴ്സൻ, ബി. ശ്രീകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്കിലെ അനധികൃത മദ്യവിൽപന, മറ്റ് ലഹരി വസ്തുക്കളുടെ വിൽപന, ഉപയോഗം എന്നിവ ശ്രദ്ധയിൽപെട്ടാൽ കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ 9400069443, 04762631771, 9400069445 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് എക്സൈസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

