റോബോട്ടിക്സ് രംഗത്ത് വിപ്ലവകരമായ നേട്ടവുമായി മലയാളി ഗവേഷകർ
text_fieldsഅമൃതപുരി: വിദേശ വിപണികളെ ആശ്രയിച്ചിരുന്ന റോബോട്ടിക്സ് സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റവുമായി അമൃത വിശ്വവിദ്യാപീഠത്തിലെ ഹട്ട് ലാബ്സ്. റോബോട്ടുകളുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന ‘സിക്സ് ഡി.ഒ.എഫ്’ (6 ഡിഗ്രിസ് ഓഫ് ഫ്രീഡം) റോബോട്ടിക് മാനിപ്പുലേറ്ററുകൾക്കായുള്ള കുറഞ്ഞ ചെലവിലുള്ള മോഷൻ കൺട്രോളറാണ് ഹട്ട് ലാബ്സിലെ ഗവേഷകർ വിജയകരമായി വികസിപ്പിച്ചെടുത്തത്.
‘നിയന്ത്ര’ എന്ന് പേരിട്ട മോഷൻ കൺട്രോളർ വിജയകരമായി പരീക്ഷിച്ചു. വിപണിയിലുള്ള കൊറിയൻ, ചൈനീസ് നിർമിത കൺട്രോളറുകൾക്ക് ബദലായാണ് സ്വദേശീയമായ സാങ്കേതികവിദ്യ വികസിപ്പിച്ചത്. കൺട്രോളറിന് 50,000 രൂപയിൽ താഴെ മാത്രമാണ് ചെലവ്. ഹട്ട് ലാബ്സ് ഡയറക്ടർ ഡോ. രാജേഷ് കണ്ണൻ മേഘലിംഗം, റിസർച്ച് അസോസിയേറ്റ് പി.എസ്. ജെസിൽ മരിയോ, പ്രോജക്ട് മാനേജർ ഡോ. കെ.എം. ശക്തിപ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

