മലബാര്‍ കലാപം; സെമിനാര്‍ സംഘടിപ്പിച്ചു
text_fieldsകരുനാഗപ്പള്ളിയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച മലബാർ കലാപ വാർഷിക സെമിനാർ സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്യുന്നു
കരുനാഗപ്പള്ളി: മലബാര്‍ കലാപത്തിെൻറ നൂറാം വാര്‍ഷികത്തിെൻറ ഭാഗമായി 'മലബാര്‍ കലാപം ഒരു പുനര്‍വായന' വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സിലിെൻറ നേതൃത്വത്തില്‍ ലാലാജി സ്മാരക ലൈബ്രറി ഹാളില്‍ നടന്ന സെമിനാര്‍ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം ഡോ. പി.കെ. ഗോപന്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് അഡ്വ. പി.ബി. ശിവന്, താലൂക്ക് സെക്രട്ടറി വി. വിജയകുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എ. പ്രദീപ്, ജില്ല എക്സിക്യൂട്ടിവ് അംഗം വി.പി. ജയപ്രകാശ് മേനോന്, മണപ്പള്ളി ഉണ്ണികൃഷ്ണന്, എ. സജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

