ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ: സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി
text_fieldsകൊല്ലം: ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച കമ്പനി-വിതരണക്കാര്‍ എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ ഉത്തരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച വെളിച്ചെണ്ണ സാമ്പിളുകള്‍ പരിശോധിച്ചതില്‍ ചിലതില്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരോട് നിര്‍ദേശിച്ചത്.
നിലവാരമില്ലാത്ത നാല് ബാച്ച് വെളിച്ചെണ്ണ 'കേരസൂര്യ' ബ്രാന്‍ഡ് ഉല്‍പാദിപ്പിച്ച എറണാകുളത്തെ ജെ. എം.ജെ ട്രേഡേഴ്സ് സ്ഥാപനത്തിനെതിരെ കൂടുതല്‍ അന്വേഷണം നടത്താന്‍ എറണാകുളം അസിസ്റ്റന്റ് കമീഷണര്‍ക്ക് കത്തയച്ചു. കൊക്കോപ്ലസ്, കുട്ടനാടന്‍ കേര, ഫ്രഷ് ലി, കേര ഗ്രാമീണ്‍, ചന്ദ്രകല്‍പ, കേരഹരിതം എന്നീ ബ്രാന്‍ഡുകള്‍ ഉത്പാദിപ്പിച്ച സ്ഥാപനങ്ങളുടെ കൂടുതല്‍ ബാച്ചുകളും പരിശോധനക്ക് വിധേയമാക്കും. ലേബല്‍/ബിൽ എന്നിവയില്ലാത്ത ഭക്ഷ്യ എണ്ണകള്‍ വ്യാപാരികള്‍ വില്‍ക്കരുതെന്നും ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ 1800 425 1125 ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

