ലോറി ഡ്രൈവറുടെ കൊലപാതകം: നാലാമനും പിടിയിൽ
text_fieldsഹരികൃഷ്ണൻ, അനിൽ ജോബ്
അഞ്ചൽ: വഴിയരികിൽ പാർക്ക് ചെയ്തിരുന്ന നാഷനൽ പെർമിറ്റ് ലോറിയിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ കുത്തേറ്റ് മരിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ഇതോടെ ആകെ അറസ്റ്റിലായ പ്രതികളുടെ എണ്ണം നാലായി. മൈലക്കാട് ഇത്തിക്കര കാഞ്ഞിരംവിള മേലതിൽ വീട്ടിൽ അനിൽ ജോബ്(21) ആണ് കഴിഞ്ഞദിവസം പിടിയിലായത്. ഇയാളെയും തൊട്ടുമുമ്പ് പിടിയിലായ തഴുത്തല വടക്കേ മൈലക്കാട് പുത്തൻവിളവീട്ടിൽ ഹരി കൃഷ്ണനെയും (21) കൊട്ടാരക്കര കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിൽ ഇനി പിടിയിലാകാനുള്ള ഒരു പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി. ഇത്തിക്കര ആദിച്ചനല്ലൂർ വയലിൽ പുത്തൻവീട്ടിൽ സുധീൻ (19), ഇത്തിക്കര ആദിച്ചനല്ലൂർ കല്ലുവിളവീട്ടിൽ അഖിൽ (21) എന്നിവർ നേരേത്ത അറസ്റ്റിലായി. ഇവരിൽ സുധിനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ള പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് പ്രധാന പ്രതിയായ അഖിൽ അറസ്റ്റിലായത്.
കഴിഞ്ഞ 21ന് രാത്രി ഒന്നരയോടെയാണ് ആയൂർ-അഞ്ചൽ പാതയിൽ പെരുങ്ങള്ളൂർ കളപ്പിലാ ഭാഗത്ത് ഡ്രൈവർ കേരളപുരം അരുൺ നിവാസിൽ അജയൻ പിള്ള (64) കുത്തേറ്റ് മരിച്ചത്. കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിെൻറ മേൽനോട്ടത്തിൽ രൂപവത്കരിക്കപ്പെട്ട സ്പെഷൽ സ്ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. സംഭവസ്ഥലെത്തയും പരിസരെത്തയും സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ നിരീക്ഷിച്ചാണ് പൊലീസ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

