ലോറി ഡ്രൈവറുടെ കൊലപാതകം: തെളിവെടുപ്പ് നടത്തി
text_fieldsഅഞ്ചലിൽ ലോറി ഡ്രൈവറുടെ കൊലപാതകക്കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
അഞ്ചൽ: റോഡരികിൽ പാർക്ക് ചെയ്ത ശേഷം ലോaറിക്കുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ കേരളപുരം സ്വദേശി അജയൻപിള്ളയെ കുത്തിക്കൊന്ന കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പ്രതികളെ എത്തിച്ചത്.
മുഖ്യപ്രതിയായ അഖിലാണ് അജയൻപിള്ളയെ കുത്തിയതെന്നും മറ്റുള്ളവർ ലോറിക്കുള്ളിൽ നിന്നും പണവും മൊബൈൽ ഫോണും കവരാനുള്ള ശ്രമം നടത്തുകയായിരുെന്നന്നും പ്രതികൾ പറഞ്ഞു. സംഭവം നടക്കുന്നതിനുമുമ്പ് സമീപത്തെ കടത്തിണ്ണയിൽ കിടന്നുറങ്ങിയ പരിസരവാസിയായ യുവാവിനെ കൈയേറ്റം ചെയ്ത് സ്ഥലത്ത് നിന്നും ഓടിച്ചതായും അടുത്തുള്ള വീട്ടിൽ മോഷണശ്രമം നടത്തിയതായും പ്രതികൾ സമ്മതിച്ചു. അഞ്ച് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്.
അന്വേഷണോദ്യോഗസ്ഥനായ കൊട്ടാരക്കര ഡിവൈ.എസ്.പി ആർ. സുരേഷിെൻറ നേതൃത്വത്തിൽ ചടയമംഗലം പൊലീസ് എസ്.എച്ച്.ഒ പ്രദീപ്കുമാർ, എസ്.ഐ ശരലാൽ, സി.പി.ഒമാരായ പ്രഭാത്, ഉല്ലാസ്, സനൽ എന്നിവരാണ് തെളിവെടുപ്പ് നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

