Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാറുമായി ഇടിച്ച ലോറി മറ്റൊരു കാറിന് മേൽ മറിഞ്ഞു
text_fieldsbookmark_border
കടുവയിൽപള്ളി ജങ്ഷനിൽ കാറിനുമേൽ ലോറി മറിഞ്ഞുണ്ടായ അപകടം
കല്ലമ്പലം: കാറുമായി കൂട്ടിയിടിച്ച ലോറി നിയന്ത്രണംവിട്ട് മറ്റൊരു കാറിന് മേൽ മറിഞ്ഞു. ദേശീയപാതയിൽ കടുവയിൽ പള്ളിക്ക സമീപം കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം.
തിരുവനന്തപുരം ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോയ കണ്ടെയ്നർ ലോറി എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് റോഡരികിൽ പാർക്ക് ചെയ്ത കാറിനു മുകളിലേക്ക് മറിയുകയായിരുന്നു.
കാർ നിർത്തിയിട്ട് യാത്രികർ സമീപത്തെ കടയിൽ ചായ കുടിക്കാൻപോയ സമയത്താണ് അപകടം. അതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും ഗുരുതര പരിക്കില്ല. അപകടത്തെ തുടർന്ന് വാഹന ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. കല്ലമ്പലം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.
Next Story

