Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightലോറിയും കാറും...

ലോറിയും കാറും കൂട്ടിയിടിച്ചു; ​കാർ യാത്രികർക്ക്​ പരിക്ക്​

text_fields
bookmark_border
ലോറിയും കാറും കൂട്ടിയിടിച്ചു; ​കാർ യാത്രികർക്ക്​ പരിക്ക്​
cancel
camera_alt

നീ​ണ്ട​ക​ര പ​രി​മ​ണം ചീ​ലാ​ന്തി ജ​ങ്​​ഷ​നി​ൽ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്ന കാ​ർ. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​യി​ൽ നി​ന്നും റോ​ഡി​ൽ വീ​ണ ഓ​യി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ഴു​കി​ക്ക​ള​യു​ന്നു

കൊ​ല്ലം: അ​മി​ത വേ​ഗ​ത്തി​ൽ ദി​ശ​തെ​റ്റി വ​ന്ന ലോ​റി കാ​റി​ൽ ഇ​ടി​ച്ചു​ക​യ​റി കാ​ർ യാ​ത്രി​ക​ർ​ക്ക്​ ഗു​രു​ത​ര പ​രി​ക്ക്. നീ​ണ്ട​ക​ര പ​രി​മ​ണം ജ​ങ്​​ഷ​ന് സ​മീ​പം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ട​ര​ക്കാ​യി​രു​ന്നു അ​പ​ക​ടം. കൊ​ല്ല​ത്തു​നി​ന്ന്​ കു​ല​യു​മാ​യി പോ​യ ലോ​റി​യും, ക​രു​നാ​ഗ​പ്പ​ള്ളി ഭാ​ഗ​ത്ത് നി​ന്നും ക​ട​യ്ക്ക​ലി​ലേ​ക്ക് പോ​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ നൂ​റ് മീ​റ്റ​റോ​ളം മ​റി​ഞ്ഞ് ദേ​ശീ​യ​പാ​ത​യോ​ര​ത്തെ കു​ഴി​യി​ൽ പ​തി​ച്ചു. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ഹൈ​വേ പൊ​ലീ​സും കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് യാ​ത്രി​ക​രെ പു​റ​ത്തെ​ടു​ത്ത​ത്. ഇ​വ​രെ ഉ​ട​ൻ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ലോ​റി​യു​ടെ മു​ൻ​ഭാ​ഗ​വും ത​ക​ർ​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ലോ​റി​യി​ൽ നി​ന്നും റോ​ഡി​ൽ വീ​ണ ഓ​യി​ൽ ച​വ​റ​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ക​ഴു​കി​ക്ക​ള​ഞ്ഞു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. വാ​ഹ​ന​ങ്ങ​ൾ നീ​ക്കി​യ​തി​ന്​ ശേ​ഷ​മാ​ണ്​ ഗ​താ​ഗ​തം സു​ഗ​മ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - Lorry and car collide; Injury to car passengers
Next Story