കന്നേറ്റി പാലത്തിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്
text_fieldsദേശീയപാതയിൽ കരുനാഗപ്പള്ളി കന്നേറ്റി പാലത്തിൽ ലോറിയും ആംബുലൻസും കൂട്ടിയിടിച്ച നിലയിൽ
കരുനാഗപ്പള്ളി: ദേശീയപാതയിൽ കന്നേറ്റി പാലത്തിൽ നാഷനൽ പെർമിറ്റ് ലോറിയും ആംബുലൻസും കൂട്ടിയിടിച്ച് ആബുലൻസ് ഡ്രൈവർക്കും മറ്റൊരാൾക്കും പരിക്കേറ്റു. പന്മന വടക്കുംതല രാഹുൽ നിവാസിൽ രാഹുൽ (35 - കണ്ണൻ), ആംബുലൻസ് ഡ്രൈവർ പന്മന വടക്കുംതല ഷാമൻസിലിൽ സനൂജ് (30 - അനിമോൻ) എന്നിവർക്കാണ് പരിക്കേറ്റത്.
രാഹുലിന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെയായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽ നിന്ന് രോഗിയെ എടുക്കാനായി ചവറഭാഗത്തേക്ക് പോയതായിരുന്നു ആംബുലൻസ്.
കൊല്ലം ഭാഗത്ത് നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പൊലീസും ഫയർ ഫോഴ്സുമെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ഏറെ നേരം ഗതാഗത തടസ്സം നേരിട്ടു. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു.