ലോക്സഭ തെരഞ്ഞെടുപ്പ്: ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനു നിയന്ത്രണം
text_fieldsകൊല്ലം: ലോക്സഭ തെരഞ്ഞെടുപ്പ് വേളയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് വിലക്കി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടര്‍ എന്‍. ദേവിദാസ്.
മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ലൈസന് സുള്ള ആയുധങ്ങളും സൂക്ഷിക്കരുത്. രണ്ടു മാസകാലയളവില്‍ തോക്ക്, കുന്തം, വാള്, ലാത്തി മുതലായവ കൈവശംവക്കുന്നത് ശിക്ഷാര്‍ഹമാണ്.
ക്രമസമാധാന പാലനത്തിനും സുഗമമായ തെരഞ്ഞെടുപ്പ് നടത്തിപ്പിനും ലൈസന്‍സുള്ള തോക്ക് കൈവശം വക്കാന്‍ അനുമതിയുള്ളവര്‍ക്ക് ജില്ലതല സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അനുവാദം നല്‍കും. ബാങ്കുകളില്‍ സുരക്ഷാകാര്യങ്ങള്‍ക്കുള്ള ആയുധം കൈവശം വക്കാം.
മത്സരങ്ങളില്‍ പങ്കെടുക്കേണ്ട ദേശീയ റൈഫിള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കായിക താരങ്ങള്‍ക്ക് പ്രത്യേക അനുമതിനേടി ആയുധം കൈവശം വക്കാം. ആയുധപ്രദര്‍ശന അനുമതിയുള്ള ദീര്‍ഘകാലനിയമ പരിരക്ഷ നേടിയ വിഭാഗങ്ങളുടെ ആചാരങ്ങള്‍ക്കും അനുമതിയോടെ ആയുധങ്ങള്‍ കരുതാം. ആയുധങ്ങള്‍ നിയമവിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ പിടിച്ചെടുക്കുമെന്നും മുന്നറിയിപ്പ് നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

