Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാവങ്ങളുടെ വണ്ടിയാണ്​...

പാവങ്ങളുടെ വണ്ടിയാണ്​ സാർ...

text_fields
bookmark_border
Autorickshaw
cancel

കൊല്ലം: സാധാരണക്കാര​െൻറ ആശ്രയം. സ്വന്തം വാഹനം ഇല്ലാത്തവർക്ക്​ ചുരുങ്ങിയ ചെലവിലുള്ള യാത്ര ഉറപ്പാക്കുന്നതിനൊപ്പം ലക്ഷക്കണക്കിന്​ പേരുടെ ഉപ​ജീവന മാർഗവും കൂടിയാണ്​ മുച്ചക്രവണ്ടികൾ. ഇൗ കോവിഡ്​ കാലത്ത്​ നാടടഞ്ഞ്​ കിടക്ക​​െവ, ഇളവുകളുമായി സ്വകാര്യവാഹനങ്ങൾ നിരത്തിൽ നിറയു​േമ്പാൾ പക്ഷേ, ഒാ​േട്ടാതൊഴിലാളികൾ മുഴുപട്ടിണിയിലാണ്​. ​ഏതാണ്ടെല്ലാ വിഭാഗം കടകൾക്കും ആഴ്​ചയിൽ രണ്ടും മൂന്നും ദിവസം വരെ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി നൽകിയപ്പോൾ ഒാ​േട്ടാകൾ നിരത്തിലിറക്കാൻ മാത്രം അനുമതി ഇല്ല.

എടുത്താൽ പൊങ്ങാത്ത കുടുംബ പ്രാരബ്​ധങ്ങൾക്കൊപ്പം സി.സി അടക്കാനും നികുതി ഒടുക്കാനും ടെസ്​റ്റിനുമെല്ലാം ആയിരങ്ങൾ എങ്ങനെ ചെലവഴിക്കുമെന്ന്​ അറിയാതെ ഉഴറുകയാണ്​ ജില്ലയി​ലെ മുക്കാൽ ലക്ഷത്തോളം വരുന്ന ഒാ​േട്ടാക്കാർ. കണക്കുകൾ പ്രകാരം 52000 ഒാ​േട്ടാകളാണ്​ ജില്ലയിൽ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​. ഇതിൽ 45000ൽ കുറയാതെ ദൈനംദിന ജീവിതം ഇൗ മൂന്നുചക്രങ്ങൾ ചലിപ്പിച്ചായിരുന്നു മുന്നോട്ടുകൊണ്ടു​േപായിരുന്നത്​. ഉയരുന്ന ഇന്ധനവിലയും ഒരുവർഷമായി കോവിഡ്​ ഏൽപിച്ച ആഘാതങ്ങളും ജീവിതം തന്നെ വലിച്ചുമുറുക്കുന്നതിനിടയിലാണ്​ വീണ്ടും പ്രതിസന്ധി എത്തിയത്​.

മോ​േട്ടാർ തൊഴിലാളി ക്ഷേമനിധിയിൽ കിട്ടുന്ന 1000 രൂപ നിരവധി അംഗങ്ങളും ആവശ്യങ്ങളും ഉള്ള വീടുകളിൽ എങ്ങനെ തികയാനാണ്​ എന്ന ചോദ്യമാണ്​ തൊഴിലാളികൾ ഉയർത്തുന്നത്​. ക്ഷേമനിധിയിൽ ഉൾപ്പെടാത്തതിനാൽ ഇൗ 1000 രൂപ പോലും കിട്ടാത്ത പതിനായിരങ്ങൾ ആണ്​ ഉള്ളത്​. കഴിഞ്ഞ വർഷത്തെ ലോക്​ഡൗൺ കാലത്ത്​ യൂനിയനുകൾ ഇട​െപട്ട്​ കിറ്റുകൾ നൽകിയിരുന്നു. ഇത്തവണ നിരവധി വിളികൾ കിറ്റി​െൻറ കാര്യം തിരക്കി ​ജില്ല നേതാക്കൾക്ക്​ ലഭിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം സാധിക്കാത്ത നിസഹായാവസ്ഥയിലാണ്​ അവരും.

വളൻറിയർ ​േജാലിയുണ്ട്​, കൂലിയില്ല

കോവിഡ്​ രോഗികളുടെ യാത്ര ആവശ്യത്തിനായി വളൻറിയർ ജോലി ചെയ്യുന്നവർക്ക്​ മാത്രമാണ്​ ജില്ലയിൽ നിലവിൽ 'സമാധാനത്തോടെ' ഒാ​േട്ടാ തൊഴിലെടുക്കാനാകുന്നത്​. കോർപറേഷനും മറ്റ്​ തദ്ദേശ സ്ഥാപനങ്ങളും തെരഞ്ഞെടുത്ത്​ പരിശീലനം നൽകി ഇവരെ രംഗത്തിറക്കുകയായിരുന്നു. എളുപ്പത്തിൽ വാഹന സൗകര്യം ലഭ്യമാകും എന്നതിനൊപ്പം ആംബുലൻസിനെക്കാൾ​ കുറഞ്ഞ തുക നൽകിയാൽ മതിയെന്നതും ഒാ​േട്ടാകളെ തെരഞ്ഞെടുക്കാൻ കാരണമായിരുന്നു. ആദ്യം, ഇന്ധനത്തിനുള്ള പണവും കൂലിയുമൊക്കെ കൃത്യമായി ലഭിച്ചപ്പോൾ അവരും ആശ്വസിച്ചു. എന്നാൽ, നൂറുകണക്കിന്​ കിലോമീറ്ററുകളുടെ ഒാട്ടം ഒാടിക്കഴിഞ്ഞപ്പോൾ ഇപ്പോൾ ഭൂരിഭാഗം പേർക്കും പ്രതിഫലം ലഭിക്കുന്നില്ല.

വറുതിയിലായ ഇ​ക്കാലത്ത്​ കോവിഡ്​ ഭീതി പോലും മാറ്റി​െവച്ച്​ തൊഴിലെടുത്തവർക്കാണ്​ 2000^3000 രൂപയൊക്കെ കിട്ടാനുള്ളത്​. നിലവിലെ അവസ്ഥയിൽ അവരെ സംബന്ധിച്ചിടത്തോളം വലിയ തുകയാണിത്​. ചോദിച്ച്​ മടുത്തവർ ഇ​േ​പ്പാൾ ചോദിക്കാതെ ആയി. പലരും സന്നദ്ധ സേവനം ആയി 'എഴുതിത്തള്ളേണ്ടി' വരും എന്ന നിരാശയാണ്​ പങ്കു​െവക്കുന്നത്​.

റോഡിലിറങ്ങിയാൽ 2000

അടിയന്തരഘട്ടങ്ങളിൽ പരിചയക്കാർ ഒാട്ടം വിളിച്ചാൽ ​വാഹനവുമായി നിരത്തിലിറങ്ങുന്ന ഒാ​േട്ടാതൊഴിലാളികളെ കാത്തിരിക്കുന്നത്​ 2000 രൂപയുടെ പിഴയാണ്. യാത്രക്കാർ സത്യവാങ്​മൂലം കാണിച്ചാലും പലപ്പോഴും കാര്യമില്ല. സത്യവാങ്​മൂലമുള്ള യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത്​ ഇറക്കി തിരിച്ചുവരു​േമ്പാഴായിരിക്കും ചിലപ്പോൾ പൊലീസുകാർ ചാടിവീഴുന്നത്​. ഇങ്ങനെ ജില്ലയിലുടനീളം ആശുപത്രികളിലേക്ക്​ പോലും യാത്ര പോകാൻ പേടിച്ചിരിക്കുകയാണ്​ ഒാ​േട്ടാക്കാർ. പിടിച്ചാൽ പണം അടക്കുന്നത്​ വരെ വണ്ടി സ്​റ്റേഷനിലാകും.

കഴിഞ്ഞദിവസങ്ങളിൽ നഗരപരിധിയിൽ മാത്രം നിരവധി ഒാ​േട്ടാകൾക്കാണ്​ ഇത്തരത്തിൽ പിടിവീണത്​. യൂനിയൻ നേതാക്കൾ ഇടപെട്ടാലും 500 എങ്കിലും ഇൗടാക്കാതെ ​െപാലീസ്​ വിടില്ല. ചിലപ്പോൾ പിഴ എഴുതിപ്പോയി എന്ന്​ പറഞ്ഞ്​ കൈമലർത്തും. ചിലയിടങ്ങളിൽ സത്യവാങ്​മൂലം കാണിച്ചാൽ പോലും ഒാ​േട്ടാക്കാർക്ക്​ രക്ഷയില്ല. കീറിയെറിഞ്ഞ സംഭവങ്ങളുമുണ്ടായി. ഇൗ പ്രശ്​നം കാരണം അർഹരായ പ്രായപരിധിയിൽ പെട്ട ഒാ​േട്ടാക്കാർക്ക്​ ദൂരെയുള്ള സ്ഥലങ്ങളിൽ വാക്​സിൻ എടുക്കാൻ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്​.

യൂനിയൻ നേതാക്കൾക്ക്​ പോലും പുറത്തിറങ്ങാൻ പറ്റാത്തപ്പോൾ തങ്ങളുടെ കാര്യം പറയണോ എന്നാണ്​ ഒാ​േട്ടാ തൊഴിലാളികൾ ചോദിക്കുന്നത്​. വീട്ടിലെ അവസ്ഥയോർത്ത്​ കിട്ടുന്ന ഒാട്ടത്തിന്​ ഇറങ്ങുന്ന തങ്ങൾക്ക്​ എഴുതിത്തരുന്ന 2000 പിഴ അടക്കാൻ ഉണ്ടായിരുന്നെങ്കിൽ കുടുംബത്തിനൊപ്പം സ്വസ്ഥമായി വീട്ടിലിരിക്കില്ലേ സാറേ എന്ന്​ ഇൗ സാധുമനുഷ്യർ ചോദിക്കു​ന്നതിന്​ മറുപടി പറയാൻ ആരും മെനക്കെടുന്നില്ല. ആരും കേൾക്കുന്നില്ല എന്നതാണ്​ സത്യം.

ഒാടുന്നവരുടെ പരിധിയിൽ കേറിയാൽ പിടിവീഴും

ആശുപത്രികൾക്ക്​ മുന്നിലുള്ള ഒാ​േട്ടാക്കാർക്ക്​ വളൻറിയർ വിഭാഗമായി പരിഗണിക്കപ്പെട്ട്​ ഇപ്പോൾ ജോലിയെടുക്കാൻ കഴിയുന്നുണ്ട്​. ഇവർക്ക്​ നല്ല ഒാട്ടമാണ്​ ഇപ്പോൾ കിട്ടുന്നത്​. പൊലീസുകാരുടെ 'പിഴ പരിപാടി'യിൽ നിന്ന്​ രക്ഷപ്പെട്ട്​ മറ്റ്​ സ്​റ്റാൻഡുകളിൽ നിന്നുള്ള ഒാ​േട്ടാക്കാർ ഇവിടെ എത്തിയാലും പക്ഷേ പണിയെടുക്കാൻ കഴിയില്ല. തങ്ങളുടെ പരിധിയിൽ പുറത്തുനിന്നുള്ളവർ വന്ന്​ പണിയെടു​​േക്കണ്ട എന്ന സ്വാർഥതയുമായി സ്ഥലത്തെ പ്രധാനികൾ തടയും.

സ്വന്തം തൊഴിൽ വർഗം എന്ന പരിഗണന പോലും നൽകാതെയുള്ള ആ വിലക്കിന്​ മുന്നിൽ തലകുനിച്ച്​ തിരിച്ചുപോകാനേ മറ്റുള്ളവർക്ക്​ കഴിയൂ. തൊഴിലാളി യൂനിയനുകൾ പോലും ഇൗ പെരുമാറ്റത്തിന്​ മാറ്റം കൊണ്ടുവരാൻ കഴിയുന്നില്ല​. പിഴ ഇൗടാക്കാൻ കാത്തുനിൽക്കുന്ന പൊലീസും ഇങ്ങനെ ഒരു അവസരം മറ്റ്​ സ്​റ്റാൻഡുകളിൽ നിന്നുള്ളവർക്ക്​ ഒരുക്കിക്കൊടുക്കുന്നില്ല.

""രണ്ട്​ മാസമായി തുടരുന്ന ദുരിതമാണ്​. പട്ടിണിയും പരിവട്ടവും തന്നെയാണ്​ ഭൂരിഭാഗം വീടുകളിലും.തുണിക്കടയായാലും മറ്റ്​ സ്ഥാപനങ്ങളായാലും ആഴ്​ചയിൽ രണ്ട്​ ദിവസമെങ്കിലും തുറക്കാൻ അനുവാദമുണ്ട്. പക്ഷേ, ഒാ​േട്ടാ പുറത്ത്​ കണ്ടാൽ അപ്പോൾ പിടിവീഴും''. -എസ്​. നാസർ, ഒാ​േട്ടാതൊഴിലാളി, ​െകാല്ലം

""നാട്​ ഏതാണ്ട്​ തിരിച്ചുവരുകയാണ്​. പക്ഷേ, ഒാ​േട്ടാക്കാരുടെ കാര്യം ആരും പറയുന്നില്ല. പലയിടത്തും പിഴയിടീക്കുന്ന കാര്യങ്ങൾ കേട്ട്​ പുറത്തിറങ്ങാൻ പേടിയാണ്​. കോർപറേഷന്​ വേണ്ടി ഒാടിയതി​െൻറ പണവും പൂർണമായും കിട്ടിയില്ല. ഉടനെ വണ്ടി ടെസ്​റ്റ്​ നടത്തണം. അതിനുള്ള പണം പോലും കൈയിലില്ലാത്ത അവസ്ഥയാണ്​''. –ബിനു മൈക്കിൾ, ഒാ​േട്ടാ തൊഴിലാളി, കടപ്പാക്കട

Show Full Article
TAGS:lockdown autorickshaw 
News Summary - Lockdown: Auto workers are starving
Next Story