ഭൂചലനമുണ്ടായെന്ന് നാട്ടുകാർ; സ്ഥിരീകരിക്കാതെ അധികൃതർ
text_fieldsഓച്ചിറ: ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ കോഴിമുക്കിന് സമീപം മീശമുക്കിൽ തിങ്കളാഴ്ച രാത്രി 11.30 ഓടെ ഭൂചലനം ഉണ്ടായതായി നാട്ടുകാർ. കട്ടിലിൽ കിടന്നവർക്ക് ചെറിയ ചലനം അനുഭവപ്പെട്ടതായി പറയുന്നു. പരിസരവാസികൾ വീടിന് പുറത്തിറങ്ങി അധികൃതരെ വിവരം അറിയിച്ചു.
മീശമുക്ക് താന്നിയ്ക്കൽ തറയിൽ പരേതനായ ദേവദത്തന്റെ വീടിനോടു ചേർന്ന 40 മീറ്ററോളം നീളംവരുന്ന മതിൽ ഇടിഞ്ഞുവീണു. സമീപത്തുള്ള സിയാദ് മൻസിലിൽ മൺസൂറിന്റെ വീടിന്റെ ഭിത്തിയിൽ ചെറിയ വിള്ളലും സംഭവിച്ചിട്ടുണ്ട്. ഭൂചലനം അനുഭവപ്പെട്ടതായി സമീപവാസികളും പറയുന്നു.
കരുനാഗപ്പള്ളി തഹസിൽദാർ സുശീലയുടെ നേതൃത്വത്തിലുള്ള റവന്യൂസംഘം സംഭവസ്ഥലം സന്ദർശിച്ചു. എന്നാൽ, പഴക്കംചെന്ന മതിലാണ് ഇടിഞ്ഞുവീണതെന്നും ഭൂചലന സാധ്യത കാണുന്നില്ലെന്നും ഉണ്ടായാൽ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുമെന്നാണ് അധികൃതരുടെ പക്ഷം. സംഭവം രാത്രിതന്നെ കലക്ടറെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചതായി തഹസിൽദാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

