പന്മനയിൽ തദ്ദേശസ്വയംഭരണ വകുപ്പ് വിജിലൻസ് റെയ്ഡ്
text_fieldsതദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത നിരോധിത ഉൽപന്നങ്ങൾ
ചവറ: തദ്ദേശസ്വയംഭരണവകുപ്പ് ഇന്റേണൽ വിജിലൻസ് ടീം പന്മന പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾ, സ്കൂളുകൾ, ഓഡിറ്റോറിയങ്ങൾ, ആശുപത്രികൾ, പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരിശോധന നടത്തി. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, വ്യാപാരസ്ഥാപനങ്ങളുടെ വൃത്തിഹീനമായ പരിസരം, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിപണനം, ഹരിതകർമസേനക്ക് യൂസർ ഫീ നൽകാതിരിക്കൽ എന്നിങ്ങനെ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി.
നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിപണനം നടത്തിയ ഇടപ്പള്ളികോട്ട, പുത്തൻചന്ത, വലിയത്ത് മുക്ക് എന്നിവിടങ്ങളിലെ വ്യാപാരസ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ചവറയിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ കെ.എം.എം.എല്‍ സഹകരണസംഘത്തിനെതിരെയും ആശുപത്രി മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും കത്തിക്കുകയും ചെയ്ത പുത്തൻചന്തയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ നടപടി സ്വീകരിച്ചു. മാലിന്യം സ്കൂൾ പരിസരത്ത് അലക്ഷ്യമായി വലിച്ചെറിഞ്ഞ പനയന്നാർകാവിലെ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടിക്ക് ശിപാർശ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

