തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികള്ക്ക് അംഗീകാരം
text_fieldsകൊല്ലം: ജില്ല ആസൂത്രണസമിതി യോഗത്തില് ജില്ലയിലെ 35 തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വാര്ഷിക പദ്ധതികള്ക്ക് അംഗീകാരം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയലിന്റെ അധ്യക്ഷതയില് ആസൂത്രണസമിതി കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗത്തില് ദി സിറ്റിസണ് കാമ്പയിനുമായി ബന്ധപ്പെട്ട പരിപാടികള് തദ്ദേശസ്ഥാപനങ്ങള് കൂടുതല് കാര്യക്ഷമമാക്കാന് നിർദേശിച്ചു. ഡയാലിസിസ് രോഗികള്ക്ക് ചികിത്സ സഹായം നല്കുന്ന ജീവനം പദ്ധതിക്ക് മുഴുവന് തദ്ദേശ സ്ഥാപനങ്ങളും മതിയായ ഫണ്ട് വകയിരുത്തണമെന്നും അറിയിച്ചു.
ജില്ല പഞ്ചായത്തിന്റെയും 32 ഗ്രാമപഞ്ചായത്തുകളുടെയും ഒരു ബ്ലോക്കിന്റെയും ഒരു മുനിസിപ്പാലിറ്റിയുടെയും പദ്ധതികള്ക്കാണ് അംഗീകാരം ലഭിച്ചത്. യോഗത്തില് സര്ക്കാര് നോമിനി എം. വിശ്വനാഥന്, ജില്ല പ്ലാനിങ് ഓഫിസര് പി.ജെ. ആമിന, ഡി.പി.സി അംഗങ്ങള്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്, സെക്രട്ടറിമാര് എന്നിവര് പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

