Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചാരായവും കോടയും...

ചാരായവും കോടയും വാറ്റുപകരണങ്ങളും ക​െണ്ടടുത്തു

text_fields
bookmark_border
liquor seized
cancel
camera_alt

കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയ കോടയും വാറ്റുപകരണങ്ങളും

കൊല്ലം: ലോക്​ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞുകിടക്കുന്നതു മൂലം വൻ വിലക്ക് വിൽപന നടത്തുന്നതിനായി ലക്ഷ്യമിട്ട് ആൾ താമസമില്ലാതെ പറമ്പിൽ ആധുനിക രീതിയിൽ സംവിധാനമൊരുക്കി പ്രവർത്തിച്ചിരുന്ന വാറ്റു ചാരായ കേന്ദ്രത്തിൽ എക്​സൈസ്​ പരിശോധന നടത്തി. കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദി​െൻറ നേതൃത്വത്തിൽ കല്ലുംതാഴം കുറ്റിച്ചിറ റോഡിെൻറ ആൾ താമസമില്ലാത്ത വീടിെൻറ പിറകിൽ കാടുപിടിച്ചുകിടക്കുന്ന ഭാഗത്താണ്​ പരിശോധന നടത്തി ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്​.

നാലുപേർ ചേർന്ന് ഗ്യാസ് അടുപ്പ് ഉപയോഗിച്ച്​ വൻതോതിൽ ചാരായം വാറ്റി വിൽപന നടത്തുന്നതായി എക്​സൈസിന്​ രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് പരിശോധനക്കെത്തിയത്. എക്സൈസ് എത്തുന്നതു കണ്ട വാറ്റുകാർ പറമ്പിെൻറ പിറകിലുള്ള കാടുപിടിച്ചുകിടക്കുന്ന ഭാഗം വഴി ഓടി രക്ഷപ്പെട്ടു.

തകര ഡ്രമ്മിൽ പ്രത്യേക രീതിയിൽ ഘടിപ്പിച്ച വാൽവിൽകൂടി കോട ഡ്രമ്മിനുള്ളിലേക്ക് ഒഴിക്കുകയും ​തുടർന്ന്​, ഗ്യാസ് അടുപ്പ് ഉപയോഗിച്ച്​ ചൂടാക്കി കോപ്പർ കോയിലുവഴി കടത്തിവിട്ടാണ് ചാരായം വാറ്റിയിരുന്നത്. 500 ലിറ്ററിെൻറ ടാങ്ക്, 200 ലിറ്ററിെൻറ ബാരൽ എന്നിവയിൽ നിറയെ കോട കലക്കി സൂക്ഷിച്ചിരുന്നു. 100 ലിറ്ററിെൻറ ഇരുമ്പു ഡ്രമ്മിൽ 50 ലിറ്റർ കോടയും 35 ലിറ്റർ ചാരായവും സംഭവ സ്ഥലത്തു നിന്ന്​ കണ്ടെടുത്തു. ഒരു ലിറ്റർ ചാരായം 3000 രൂപ നിരക്കിലാണ് വിൽപന നടത്തി വന്നിരുന്നതെന്ന് വിവരം ലഭിച്ചു.

ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനാൽ വ്യാജ മദ്യ ഉൽപാദനം വർധിക്കാൻ സാധ്യതയുണ്ടെന്നുള്ള ഇൻറലിജൻസ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ പട്രോളിങ്​ ശക്തമാക്കി.

ചാരായം, വാറ്റ്, ലഹരി വ്യാപാരം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ 9400069439, 9400069440 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. എക്സൈസ് ഇൻസ്പെക്ടർ ടി. രാജീവ് പ്രിവൻറിവ് ഓഫിസർമാരായ മനോജ് ലാൽ, നിർമലൻ തമ്പി , സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്. വിഷ്ണു, നിതിൻ അനിൽകുമാർ, ഡ്രൈവർ നിതിൻ എന്നിവരും പരിശോധയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liquor Seized
News Summary - liquor and making equipments were seized
Next Story