Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 5:31 AM IST Updated On
date_range 28 April 2022 5:31 AM ISTLEDd
text_fieldsbookmark_border
Lead പേപ്പർ മിൽ പട്ടയം: അസൈൻമൻെറ് ഓർഡർ ഇന്നുമുതൽ തയാറാക്കും Highlight -പട്ടയത്തിനൊപ്പം ഭൂഉടമകൾക്ക് വിതരണം ചെയ്യുന്ന സർക്കാറിന്‍റെ പ്രധാന രേഖയാണ് അസൈൻമൻെറ് ഓർഡർ പുനലൂർ: പുനലൂർ പേപ്പർമിൽ മേഖലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ട് ഭൂഉടമകൾക്കുള്ള അസൈൻമൻെറ് ഓർഡർ വ്യാഴാഴ്ച മുതൽ തയാറാക്കും. പട്ടയത്തിനൊപ്പം ഭൂഉടമകൾക്ക് വിതരണം ചെയ്യുന്ന സർക്കാറിന്‍റെ പ്രധാന രേഖയാണ് അസൈൻമൻെറ് ഓർഡർ. പട്ടയം നൽകുന്ന ഭൂമി സംബന്ധിച്ചും ഉടമസ്ഥത സംബന്ധിച്ചും മുഴുവൻ രേഖകളും ഈ ഓർഡറിൽ ഉണ്ടാകും. പ്രദേശത്തെ രണ്ടു പൊതുപ്രവർത്തകരുടെ സാക്ഷ്യവും ഈ ഓർഡറിൽ ഉണ്ടാകും. മുൻ കൗൺസിലർമാർ കൂടിയായ എഫ്. കാസ്റ്റ്ലസ് ജൂനിയർ, ആർ. വിനയൻ എന്നിവരാണ് സാക്ഷികളായി ഉൾപ്പെടുത്തുന്നത്. പത്തനാപുരം, പുനലൂർ താലൂക്കിലായി 721 കൈവശക്കാർക്കാണ് ഇവിടെ പട്ടയം നൽകുന്ന നടപടി പുരോഗമിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ പട്ടയം നൽകുന്ന പുനലൂരിൽ വ്യാഴം, വെള്ളി ദിവസങ്ങളിലായി അസൈൻമൻെറ് ഓർഡർ തയാറാക്കും. ഇതിനായി കല്ലുമല, കാഞ്ഞിരമല എന്നീ ബ്ലോക്കുകളായി തിരിച്ച് രാവിലെയും ഉച്ചക്കും 150 അപേക്ഷകരെ വീതം വരുത്തി തിരിച്ചറിയൽ കാർഡ് അടക്കം പരിശോധിച്ചാണ് ഓർഡർ തയാറാക്കുന്നത്. ഇതിനായി ഓരോ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ ആറുപേരുടെ പ്രത്യകസംഘം രൂപവത്കരിച്ചിട്ടുണ്ട്. രണ്ടു ദിവസംകൊണ്ട് അസൈൻമൻെറ് ഓർഡർ പൂർത്തിയാക്കിയശേഷം മേയ് ആദ്യ വാരത്തിൽതന്നെ പട്ടയം എഴുതി തുടങ്ങുമെന്ന് തഹസിൽദാർ കെ.എസ്. നസിയ പറഞ്ഞു. പട്ടയം എഴുതുന്നതിനും പത്തംഗം സംഘം രൂപവത്കരിക്കും. സർക്കാറിന്‍റെ വാർഷികത്തോടനുബന്ധിച്ച് പുനലൂരിൽ നടക്കുന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലതല പട്ടയമേളയിൽ പരമാവധി പട്ടയം വിതരണം ചെയ്യാനുള്ള നടപടി നടന്നുവരുന്നു. പേപ്പർമിൽ മേഖലയിലെ 721 പട്ടയം കൂടാതെ പുനലൂർ താലൂക്കിൽ മറ്റ് 175 ഓളം പട്ടയം നൽകുന്നതിനുള്ള നടപടിയും നടന്നുവരികയാണ്. വാര്‍ഷികവും ഇഫ്താര്‍ സംഗമവും പടം News wrap ....... ജീവനം കാൻസർ സൊസൈറ്റി ആറാമത് വാർഷിക ആഘോഷം കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു പത്തനാപുരം: ജീവനം കാൻസർ സൊസൈറ്റി ആറാമത് വാർഷിക ആഘോഷവും ഇഫ്താർ സംഗമവും കെ.ബി. ഗണേഷ് കുമാർ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവനം പ്രസിഡന്‍റ് പി.ജി. സന്തോഷ് കുമാർ അധ്യക്ഷതവഹിച്ചു. പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. ജയൻ, ഫാ. ഗോഡ് ജോയി, പഞ്ചായത്ത് അംഗങ്ങളായ പുന്നല ഉല്ലാസ് കുമാർ, റഷീജാമ്മാൾ, മാത്യു.പി ജോർജ്, സൗമ്യ വിജയൻ, അർച്ചന, ഗിരീഷ് കുമാര്‍, ബിജു തുണ്ടിൽ, ജോജി മാത്യു ജോർജ്, ആർ. ഗോപാലൻ, ശിവാനന്ദൻ നായർ, ഉദയസേനൻ നായർ, ഹസൻ കണ്ണ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
