Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right​സ്റ്റീൽ...

​സ്റ്റീൽ കൈവരി​ക്കൊപ്പം ചരിഞ്ഞുവീഴാൻ കാത്ത് അപകടം

text_fields
bookmark_border
​സ്റ്റീൽ കൈവരി​ക്കൊപ്പം  ചരിഞ്ഞുവീഴാൻ കാത്ത് അപകടം
cancel
camera_alt

അ​പ​ക​ട​ക​ര​മാ​യി ച​രി​ഞ്ഞു​നി​ൽ​ക്കു​ന്ന ഫ്ല​ക്സി​ന​ടി​യി​ലൂ​ടെ ആ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്നു

കൊ​ല്ലം: ​ന​ഗ​ര​ഹൃ​ദ​യ​മാ​യ ചി​ന്ന​ക്ക​ട​യി​ൽ ന​ട​പ്പാ​ത​യി​ലെ കൈ​വ​രി​യി​ൽ സ്ഥാ​പി​ച്ച കൂ​റ്റ​ൻ ഫ്ല​ക്സ് ബോ​ർ​ഡ് അ​പ​ക​ട​ഭീ​ഷ​ണി​യു​യ​ർ​ത്തി ച​രി​ഞ്ഞ​നി​ല​യി​ൽ. ചി​ന്ന​ക്ക​ട​യി​ൽ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം റെ​യി​ൽ​വെ കോ​മ്പൗ​ണ്ടി​നോ​ട് ചേ​ർ​ന്ന ന​ട​പ്പാ​ത​യി​ലെ സ്റ്റീ​ൽ കൈ​വ​രി​യി​ൽ സ്ഥാ​പി​ച്ച ഫ്ല​ക്സാ​ണ് കാ​റ്റു​പി​ടി​ച്ച​തോ​ടെ ന​ട​പ്പാ​ത​യി​ലേ​ക്ക് ത​ന്നെ ച​രി​ഞ്ഞ​ത്. ഫ്ല​ക്സ് ഈ ​രീ​തി​യി​ൽ ച​രി​ഞ്ഞ​തോ​ടെ, ക​ഴി​ഞ്ഞ വ​ർ​ഷം സ്ഥാ​പി​ച്ച പു​തി​യ സ്റ്റീ​ൽ കൈ​വ​രി​യും ചു​വ​ടോ​ടെ ഇ​ള​കി​യ​നി​ല​യി​ലാ​ണ്. റെ​യി​ൽ​വെ കോ​മ്പൗ​ണ്ടി​ലെ പോ​സ്റ്റി​ൽ ത​ട്ടി​നി​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​ണ് കൈ​വ​രി​യും ഫ്ല​ക്സും പൂ​ർ​ണ​മാ​യി നി​ലം​പ​തി​ക്കാ​ത്ത​ത്. അ​പ​ക​ടം അ​റി​യാ​തെ നി​ര​വ​ധി കാ​ൽ​ന​ട യാ​ത്ര​ക്കാ​രാ​ണ് ഇ​തി​ന്റെ അ​ടി​യി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്ന​ത്.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ചി​ന്ന​ക്ക​ട​യി​ൽ ന​ട​പ്പാ​ത ന​വീ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം പു​തി​യ സ്റ്റീ​ൽ കൈ​വ​രി​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥാ​പി​ച്ച​ത്. ഇ​താ​ണ് ഇ​പ്പോ​ൾ ഒ​രു ഫ്ല​ക്സ് ച​രി​ഞ്ഞ​തി​നൊ​പ്പം വീ​ഴാ​ൻ നി​ൽ​ക്കു​ന്ന​ത് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ന​ട​പ്പാ​ത​ക​ളി​ൽ ഫ്ല​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ ഹൈ​കോ​ട​തി നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടെ നി​ല​നി​ൽ​ക്കു​ക​യും കോ​ർ​പ​റേ​ഷ​ന് പി​ഴ ചു​മ​ത്താ​ൻ അ​ധി​കാ​രം ഉ​ണ്ടാ​യി​രി​ക്കെ​യു​മാ​ണ് കോ​ർ​പ​റേ​ഷ​ന്റെ ത​ന്നെ സ്വ​ന്തം കൈ​വ​രി ഫ്ല​ക്സി​നൊ​പ്പം നി​ലം​പൊ​ത്താ​റാ​യ നി​ല​യി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:safetyaccidantkollamnews
News Summary - Leaning Steel Railings Pose Major Safety Risk; Residents Fear Imminent Accident
Next Story