Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമൂ​ന്നു...

മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍ക്ക് ഭൂ​മി ന​ല്‍കി; രാ​ജേ​ന്ദ്ര​ന്‍ പി​ള്ള​ക്ക്​ ക​ല​ക്ട​റു​ടെ ആ​ദ​രം

text_fields
bookmark_border
മൂ​ന്നു കു​ടും​ബ​ങ്ങ​ള്‍ക്ക് ഭൂ​മി ന​ല്‍കി; രാ​ജേ​ന്ദ്ര​ന്‍ പി​ള്ള​ക്ക്​ ക​ല​ക്ട​റു​ടെ ആ​ദ​രം
cancel
camera_alt

ലൈ​ഫ് മി​ഷ​ന്‍ ‘മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ്’ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്ന് കു​ടും​ബ​ങ്ങ​ള്‍ക്ക് സൗ​ജ​ന്യ​മാ​യി ഭൂ​മി ന​ല്‍കി​യ രാ​ജേ​ന്ദ്ര​ന്‍പി​ള്ള​യെ ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍വീ​ണ്‍ ആ​ദ​രി​ക്കു​ന്നു

കൊ​ല്ലം: സ്വ​ന്ത​മാ​യി അ​ട​ച്ചു​റ​പ്പു​ള്ള ഒ​രു കി​ട​പ്പാ​ടം എ​ന്ന സ്വ​പ്നം പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ മൂ​ന്ന് കു​ടും​ബ​ങ്ങ​ള്‍ക്ക് 13 സെ​ന്‍റ് ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ല്‍കി മാ​തൃ​ക​യാ​യ പാ​വു​മ്പ പൊ​ന്ന​മ്പി​ല്‍ രാ​ജേ​ന്ദ്ര​ന്‍പി​ള്ള​യെ ക​ല​ക്ട​ര്‍ അ​ഫ്സാ​ന പ​ര്‍വീ​ണ്‍ ആ​ദ​രി​ച്ചു. ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ 'മ​ന​സ്സോ​ടി​ത്തി​രി മ​ണ്ണ്' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭൂ​മി ന​ല്‍കി​യ​ത്. ത​ഴ​വ പ​ഞ്ചാ​യ​ത്ത് ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി വീ​ട് ന​ല്‍കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.

പാ​ല​മൂ​ട് ജ​ങ്ഷ​ന് സ​മീ​പം വാ​ങ്ങി​യ 46 സെ​ന്‍റി​ല്‍നി​ന്ന് വീ​ട് നി​ര്‍മാ​ണ​ത്തി​ന് മൂ​ന്ന് സെ​ന്‍റ് വീ​ത​വും നാ​ലു സെ​ന്‍റോ​ളം വ​ഴി​ക്കു​മാ​ണ് രാ​ജേ​ന്ദ്ര​ന്‍പി​ള്ള ന​ല്‍കി​യ​ത്. പാ​വു​മ്പ സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​കൃ​പ​യി​ല്‍ സു​ധ, പോ​ക്കാ​ട്ട് ര​ശ്മി, മ​ഞ്ചാ​ടി​യി​ല്‍ സു​രേ​ഷ് എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് സ്വ​ന്ത​മാ​യി ഭൂ​മി​യാ​യ​ത്.

തൊ​ടി​യൂ​ര്‍ സ​ര്‍ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ട്ട​ണി അ​ധ്യാ​പ​ക​നാ​ണ് രാ​ജേ​ന്ദ്ര​ന്‍ പി​ള്ള. വ​സ്തു ല​ഭി​ച്ച​തി​ല്‍ ര​ണ്ടു​പേ​ര്‍ രാ​ജേ​ന്ദ്ര​ന്‍പി​ള്ള​യു​ടെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും ഒ​രാ​ള്‍ അ​യ​ല്‍വാ​സി​യു​മാ​ണ്. ലൈ​ഫ് മി​ഷ​ന്‍ ജി​ല്ല കോ​ഓ​ഡി​നേ​റ്റ​ര്‍ ടി.​കെ. സ​യൂ​ജ, എ.​ഡി.​സി ജ​ന​റ​ല്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍, ത​ഴ​വ വി​ല്ലേ​ജ് എ​ക്‌​സ്‌​ടെ​ന്‍ഷ​ന്‍ ഓ​ഫി​സ​ര്‍ ച​ന്ദ്ര​പ്പ​ന്‍, ലൈ​ഫ് മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ പി. ​ര​മ്യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:land Donationmanassodithiri mannu
News Summary - land donation to three families; Collector felicitated Rajendra Pillai
Next Story