Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരൂ​പ​വും ഭാ​വ​വും...

രൂ​പ​വും ഭാ​വ​വും മാ​റാ​തെ ഇ​ര​ട്ട​വീ​ടു​ക​ൾ

text_fields
bookmark_border
രൂ​പ​വും ഭാ​വ​വും മാ​റാ​തെ ഇ​ര​ട്ട​വീ​ടു​ക​ൾ
cancel
camera_alt

ക്ലാ​പ്പ​ന പു​ത്ത​ൻ​പു​രമു​ക്കി​ന് സ​മീ​പ​മു​ള്ള ത​ണ്ടാ​ശ്ശേ​രി ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ രാ​ജേ​ഷ് താ​മ​സി​ക്കു​ന്ന ഇ​ര​ട്ട വീ​ട്

ഓ​ച്ചി​റ: ക്ലാ​പ്പ​ന പു​ത്ത​ൻപു​ര മു​ക്കി​ലു​ള്ള ത​ണ്ടാ​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​ക്ക്​ ഒ​രു രൂ​പ​മാ​റ്റ​വു​മി​ല്ല. നാ​ല്​ വീ​ട്ടു​കാ​രാ​ണ് ഇ​വി​ടെ മ​റി​ഞ്ഞുവീ​ഴാ​റാ​യ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. നി​ത്യ ചെ​ല​വു​ക​ൾ​ക്കു​ള്ള ക​ഷ്​​ടി വ​രു​മാ​നം മാ​ത്ര​മു​ള്ള നാ​ല്​ കു​ടും​ബ​ങ്ങ​ൾ. ത​ണ്ടാ​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യാ​യ രാ​ജേ​ഷും ഭാ​ര്യ ശാ​രി​യും ര​ണ്ട്​ മ​ക്ക​ളും താ​മ​സി​ക്കു​ന്ന​ത് 50 വ​ർ​ഷം മു​മ്പ് വെ​ച്ച ഇ​ര​ട്ട വീ​ട്ടി​ൽ ത​ന്നെ. ഇ​തി​ന്റെ കൂ​ടെ​യു​ള്ള വീ​ട്ടി​ലെ മാ​താ​പി​താ​ക്ക​ൾ മ​രി​ച്ച​തോ​ടെ ആ ​വീ​ട്ടി​ൽ താ​മ​സ​മി​ല്ല.

15 വ​ർ​ഷം മു​മ്പ് ല​ക്ഷം​വീ​ടു​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത്​ പ്ര​ത്യേ​ക പ​ദ്ധ​തി​യി​ൽ ഒ​റ്റ വീ​ടു​ക​ൾ ആ​ക്കാ​ൻ ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ചി​രു​ന്നു. വീ​ട്​ പൊ​ളി​ച്ച്​ പു​തി​യ​ത് നി​ർ​മിക്കാ​ൻ ഈ ​പ​ണം അ​പ​ര്യാ​പ്ത​മാ​യി​രു​ന്നു.

കൈ​യി​ൽ നി​ന്ന്​ പ​ണം മു​ട​ക്കാ​ൻ ക​ഴി​യാ​ത്ത വീ​ട്ടു​കാ​രാ​ണ് ഇ​പ്പോ​ഴും ഇ​ര​ട്ട​വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. രാ​ജേ​ഷി​ന്റെ വീ​ടി​ന്റെ സ്ഥി​തി ദ​യ​നീ​യ​മാ​ണ്. ലൈ​ഫ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​​െണ്ട​ങ്കി​ലും വ​ർ​ഷ​ങ്ങ​ളാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ക​യാ​ണ്. വീ​ട്ടി​ലെ ക​ഴു​ക്കോ​ലു​ക​ൾ ഒ​ടി​ഞ്ഞ് മു​റി​ക്കു​ള്ളി​ൽ തൂ​ണി​ൽ താ​ങ്ങി നി​ർ​ത്തി​യി​രി​ക്കു​ന്നു. സ​മാ​ന അ​വ​സ്ഥ​യി​ലാ​ണ്​ മ​റ്റ്​ കു​ടും​ബ​ങ്ങ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lakshamveed
News Summary - lakshamveed colony project
Next Story