Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKw KC KE ഡ്രൈഡേ...

Kw KC KE ഡ്രൈഡേ മദ്യവിൽപന: 17 പേർക്കെതിരെ കേസ്

text_fields
bookmark_border
കൊല്ലം: ഡ്രൈ ഡേയുമായി ബന്ധപ്പെട്ട്​ ആഗസ്​റ്റ്​ ഒന്നിന്​ ജില്ലയിൽ എക്‌സൈസ് നടത്തിയ പ്രത്യേക പരിശോധനയിൽ വിവിധ അബ്കാരി കേസുകളിലായി 17 പേരെ അറസ്റ്റ് ചെയ്തു. ഒരു ദിവസംതന്നെ ജില്ലയിൽ ഇത്രയധികം അബ്കാരി കേസുകൾ രജിസ്റ്റർ ചെയ്യുന്നത് സമീപകാലത്ത്​ ആദ്യമാണ്. മദ്യം വിൽപന നടത്തിയതിന് മലനട സ്വദേശി പുഷ്പാംഗദൻ, അഞ്ചൽ സ്വദേശി വിനോദ്, സബ് പാപ്പച്ചൻ, ഓടനാവട്ടം സ്വദേശി സോമരാജൻ, പുത്തൂർ സ്വദേശി വിജയൻപിള്ള, മേലില സ്വദേശി വിനു ജെയിംസ്, അഞ്ചൽ സ്വദേശികളായ മധു, തങ്കരാജൻ, സുരേഷ്, വലിയകുളങ്ങര സ്വദേശി സുഭാഷ്, തേവലക്കര സ്വദേശി ശ്രീകുമാർ, ചിറക്കര സ്വദേശി അഖിൽ എന്നിവർക്കെതിരെ കേസെടുത്തു. അളവിൽ കൂടുതൽ മദ്യം കൈവശം വെച്ചതിന്​ നീണ്ടകര സ്വദേശി പൊന്നൻ, ആന്ധ്ര സ്വദേശിയായ കരുനാഗപ്പള്ളിയിൽ താമസിക്കുന്ന രവി, ശാസ്താംകോട്ട സ്വദേശികളായ വിജയകുമാർ (47), മുരളി (57) എന്നിവർക്കെതിരെ കേസെടുത്തു. പരിശോധനയിൽ ആകെ 81.600 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, മൂന്ന് ലിറ്റർ വ്യാജ മദ്യം എന്നിവ പിടിച്ചെടുത്തു. 4510 രൂപയും മദ്യ വിൽപനക്ക് ഉപയോഗിച്ച കാറും പിടികൂടി. ബുധനാഴ്ച എഴുകോൺ സ്വദേശിയായ അഭിജിത്തിനെതിരെ എം.ഡി.എം.എയും കഞ്ചാവും കൈവശംവെച്ച കുറ്റത്തിന് കേസ് എടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story