എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
text_fieldsകുണ്ടറ: 1.41 ഗ്രാം എം.ഡി.എം.എയും 17.5 ഗ്രാം കഞ്ചാവുമായി വിദ്യാർഥിയെ അറസ്റ്റ് ചെയ്തു. കിഴക്കേകല്ലട ചിറ്റുമല ലേഖഭവനില് രാഹില്രാജ് (19) ആണ് അറസ്റ്റിലായത്. ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെരീഫ് എസിന്റെ നിർദേശാനുസരണം റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും കുണ്ടറ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് പ്രതി കേരളപുരത്തുനിന്ന് പിടിയിലായത്.
ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്.ഐ അനീഷ്, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ രാധാകൃഷ്ണപിള്ള, സി.പി.ഒമാരായ ദിലീപ് എസ്, അഭിലാഷ്, സജുമോന്, വിപിന്‍ ക്ലീറ്റസ്, എ.എസ്.ഐ സഞ്ജീവ് മാത്യു, കുണ്ടറ എസ്.ഐ അംബരീഷ്, സി.പി.ഒമാരായ അനീഷ്, അന്‍സര്‍, സുനിലാല്‍, അരുണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

