വഴിയിട വിശ്രമകേന്ദ്രം ‘വിശ്രമ’ത്തില്‍ തന്നെ
text_fieldsപള്ളിമുക്ക് മാര്‍ക്കറ്റിനുള്ളില്‍ ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വഴിയിട വിശ്രമകേന്ദ്രം പൂട്ടിക്കിടക്കുന്നു
കുണ്ടറ: ജില്ല പഞ്ചായത്തിന്റെ 27 ലക്ഷം മുടക്കി കുണ്ടറ പള്ളിമുക്ക് മാര്‍ക്കറ്റിനുള്ളില്‍ നിര്‍മിച്ച വഴിയിട വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തദിവസം തന്നെ പൂട്ടിയതാണ്. നാളിതുവരെയും ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതെ കേന്ദ്രം ‘വിശ്രമത്തിലാണ്’. കഴിഞ്ഞ നവംബര്‍ 31ന് ജില്ല പഞ്ചായത്തംഗം സി. ബാള്‍ഡ്വിനാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ലക്ഷങ്ങള്‍ മുടക്കി കൊട്ടിഘോഷിച്ച് പദ്ധതികള്‍ നടപ്പാക്കുകയും അവയൊക്കെ ഉദ്ഘാടനം ചെയ്യുകയും പിന്നീട് ഒരു ദിവസം പോലും പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന രീതിയാണ് മിക്ക പഞ്ചായത്തുകളിലും. അതേ ഗതിയാണ് ഈ വഴിയിട വിശ്രമകേന്ദ്രത്തിനും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

