വാട്ടര്‍ അതോറിറ്റിയുടെ ‘എട്ടിന്റെ പണി’; പെരുമ്പുഴ ജങ്ഷന് ഗതാഗതക്കുരുക്കില്‍
text_fieldsവാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ചതിനെതുടർന്ന് പെരുമ്പുഴ ജങ്ഷനിലുണ്ടായ ഗതാഗതക്കുരുക്ക്
കുണ്ടറ: വാട്ടര്‍ അതോറിറ്റി റോഡില്‍ തലങ്ങും വിലങ്ങും പൈപ്പിടാന്‍ കുഴിയെടുക്കുകയും ശരിയായി മൂടാതിരിക്കുകയും ചെയ്യുന്നത് പെരുമ്പുഴയില്‍ മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കിനിടയാക്കുന്നു. പെരുമ്പുഴ-നല്ലില റോഡിലും, പെരുമ്പുഴ-കുണ്ടറ-കണ്ണനല്ലൂര്‍, കേരളപുരം റോഡുകളുടെ വശങ്ങളിലും പൈപ്പിടാന്‍ കുഴിച്ച കുഴികള്‍ ചാലുകളായി കിടക്കാന്‍ തുടങ്ങിയിട്ട് ആറുമാസത്തിലേറെയായി. കഴിഞ്ഞ ദിവസം ജങ്ഷനില്‍ കണ്ണനല്ലൂര്‍-കുണ്ടറ റോഡിന് കുറുകെ കുഴിച്ച് പൈപ്പിട്ടതോടെ ഇവിടെയും അരയടിയിലധികം താഴ്ചയില്‍ ചാലായതാണ് വർധിച്ച കുരുക്കിന് കാരണമായത്.
നാല് റോഡുകളും ചേരുന്ന മുക്കായതിനാല് റോഡ് മുറിച്ചു പോകേണ്ട വാഹനങ്ങളും യാത്രികരും വല്ലാതെ ബുദ്ധിമുട്ടുകയാണ്. ഗതാഗതം നിയന്ത്രിക്കാന്‍ പൊലീസ് ഇല്ലാത്തത് ദുരിതം വർധിപ്പിക്കുകയാണ്

