Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightവാ​ഹ​ന...

വാ​ഹ​ന മോ​ഷ്​​ടാ​ക്ക​ള്‍ പി​ടി​യി​ൽ

text_fields
bookmark_border
vehicle theft accused caught
cancel
camera_alt

കു​ണ്ട​റ പൊ​ലീ​സ്​ പിടികൂടിയ മോ​ഷ്​​ടാ​ക്ക​ളും ബൈക്കും

കു​ണ്ട​റ: നി​ര​വ​ധി വാ​ഹ​ന മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ കു​ണ്ട​റ പൊ​ലീ​സ് പി​ടി​കൂ​ടി. ക​ണ്ണ​ന​ല്ലൂ​ര്‍ ചേ​രി​ക്കോ​ണം ഫൈ​സ​ല്‍ മ​ന്‍സി​ലി​ല്‍ ഫൈ​സ​ല്‍ (22), ഓ​ട​നാ​വ​ട്ടം മു​ള​ക്കോ​ട് ഇ​ട​യി​ല​വീ​ട്ടി​ല്‍ അ​നീ​ഷ് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​യി പ​ത്തോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​ണ്​ ഇ​വ​രെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം ച​ന്ദ​ന​ത്തോ​പ്പി​ല്‍ ന​ട​ന്ന വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ പൂ​യ​പ്പ​ള്ളി​യി​ല്‍നി​ന്ന് മോ​ഷ്​​ടി​ച്ച ബൈ​ക്കു​മാ​യി ഇ​രു​വ​രും പൊ​ലീ​സ് സം​ഘ​ത്തി​െൻറ മു​ന്നി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്ന് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​ങ്ങ​ളു​ടെ വി​വ​രം ല​ഭി​ച്ച​ത്. കൊ​ട്ടി​യം, കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന്​ ഓ​ട്ടോ​റി​ക്ഷ മോ​ഷ്​​ടി​ച്ച​ത് ഇ​വ​രാ​ണെ​ന്ന്​ തെ​ളി​ഞ്ഞു. മോ​ഷ്​​ടി​ച്ച നാ​ല് മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

കൂ​ടു​ത​ല്‍ കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ടി​ട്ടു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. കു​ണ്ട​റ ഹൗ​സ് ഓ​ഫി​സ​ര്‍ സ​ജി​കു​മാ​ര്‍, എ​സ്.​ഐ ആ​ൻ​റ​ണി ജോ​സ​ഫ് നെ​റ്റോ, എ​സ്.​ഐ വി​നോ​ദ്, സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് എ​സ്.​ഐ സു​ഗു​ണ​ന്‍, എ​സ്.​ഐ​മാ​രാ​യ റോ​യ്, പ്ര​ദീ​പ്, മ​ഹേ​ഷ്, സി.​പി.​ഒ​മാ​രാ​യ അ​രു​ണ്‍ കൃ​ഷ്ണ, സ​ജീ​ര്‍, അ​ഭി​ലാ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vehicle TheftTheft Newsaccused caught
News Summary - vehicle theft; accused caught
Next Story