Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആര്‍.എസ്.എസ് നേതാവിനെ വെട്ടിയ രണ്ടുപേര്‍കൂടി അറസ്റ്റില്‍

text_fields
bookmark_border
ഒന്നാം പ്രതി അനീഷ്കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു
ആര്‍.എസ്.എസ് നേതാവിനെ വെട്ടിയ രണ്ടുപേര്‍കൂടി അറസ്റ്റില്‍
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ഇ​ര്‍ഫാ​ന്‍,

മു​ത്തു​ലാ​ല്‍

കുണ്ടറ: ആര്‍.എസ്.എസ് നേതാവിനെ പാതിരാത്രിയില്‍ വെട്ടിപ്പരിക്കേൽപിച്ച കേസില്‍ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര മേക്കോണ്‍ അഞ്ചുവിളിപ്പുറം ലക്ഷ്മിവിലാസത്തില്‍ മുത്തുലാല്‍ (24), ചന്ദനത്തോപ്പ് മേലേവിള ജങ്ഷന് സമീപം മേലേവിള വീട്ടില്‍ ഇര്‍ഫാന്‍ (21) എന്നിവരാണ് അറസ്റ്റിലായത്.

19ന് രാത്രി 10.15ഓടെയാണ് നാന്തിരിക്കലിൽ ആര്‍.എസ്.എസ് കുണ്ടറ നഗര്‍ കാര്യവാഹക് ഇളമ്പള്ളൂര്‍ പൂനുക്കന്നൂര്‍ വിനീത് ഭവനില്‍ വിനീതിനെ മുഖംമൂടി ധരിച്ച രണ്ട് ബൈക്കുകളിലെത്തിയ ആറുപേര്‍ ചേര്‍ന്ന് വെട്ടിപ്പരിക്കേൽപിച്ചത്. സംഭവത്തിൽ ഒന്നാം പ്രതി അനീഷ്കുമാറിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മൂന്നു പേര്‍കൂടി പിടിയിലാകാനുണ്ട്. ഇവര്‍ കേരളം വിട്ടതായാണ് പൊലീസ് പറയുന്നത്.

ശാസ്താംകോട്ട ഡിവൈ.എസ്.പി എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ കുണ്ടറ ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ ജെയിന്‍, സതീഷ്, സി.പി.ഒമാരായ ദീപക്, അനീഷ്, ശ്രീജേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Two more arrested for attacking RSS leader
Next Story