പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകുണ്ടറ: പൊലീസിനെ ആക്രമിച്ച് ജീപ്പിന് കേടുപാടുകൾ വരുത്തിയ കേസിൽ രണ്ടുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. കൊറ്റങ്കര ആലുംമൂട് കോളശ്ശേരി വിസ്മയ ഭവനിൽ ബിനു (25), ചന്ദനത്തോപ്പ് തെക്കേമുക്ക് സച്ചു ഭവനിൽ ശ്രീനു (25) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കോളശ്ശേരി ക്ഷേത്രത്തിന് സമീപം മദ്യപിച്ച് ബഹളംവെക്കുന്ന വിവരം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയാണ് ഇവർ അക്രമിച്ചത്. എസ്.ഐ സാബു കുറുപ്പിന്റെ യൂനിഫോമിൽ കടന്ന് പിടിക്കുകയും ഒപ്പമുണ്ടായിരുന്ന സി.പി.ഒ അജിത്തിനെ മർദിക്കുകയും യൂനിഫോം വലിച്ചുകീറുകയും ചെയ്തു. പൊലീസ് വാഹനത്തിലുണ്ടായിരുന്ന വയർലെസ് സെറ്റും നശിപ്പിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

