ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്മരം കടപുഴകി ഒരാൾക്ക് പരിക്ക്
text_fields1. ഇളമ്പള്ളൂർ ജങ്ഷനിൽ മരം വീണ് തകർന്ന കാർ 2. ദേശീയപാതക്ക് കുറുകെ വീണ മരം ഫയർഫോഴ്സ് മുറിച്ചുമാറ്റുന്നു
കുണ്ടറ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ വന്മരം കടപുഴകി ഒരാൾക്ക് പരിക്ക്. വാഹനമോടിച്ചിരുന്ന കോവൂര്‍ അരിനല്ലൂര്‍ ഇന്ദുഭവനില്‍ എസ്. സുരേന്ദ്രന്പിള്ളക്കാണ് പരിക്കേറ്റത്. ഇദ്ദേഹം മാത്രമേ കാറിലുണ്ടായിരുന്നുള്ളൂ. വ്യാഴാഴ്ച രാവിലെ 9.50 ഓടെ ഇളമ്പള്ളൂര്‍ ജങ്ഷനിലായിരുന്നു അപകടം.
ഇളമ്പള്ളൂര്‍ ക്ഷേത്രമതിൽക്കെട്ടിനോട് ചേര്‍ന്ന് നിന്ന വന്മരമാണ് കടപുഴകി ദേശീയപാതയിലേക്ക് വീണത്.
മുക്കട ഭാഗത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന കാറിെൻറ മുന്‍ഭാഗത്തേക്കാണ് മരം വീണത്. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് കാറില്‍നിന്ന് പരിക്കേറ്റയാളെ പുറത്തെടുത്തത്.
ദേശീയപാതക്ക് കുറുകെ കിടന്ന മരം ഫയര്‍ഫോഴ്സ് മുറിച്ചുമാറ്റി. ഇലക്ട്രിക് ലൈനുകള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ പറ്റി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

