ക്ഷേത്രത്തില് മോഷണം; 40 ഓളം വിളക്കുകള് കവര്ന്നു
text_fieldsകുണ്ടറ: അമ്പിപൊയ്ക കളരി അത്തിപറമ്പ് ദുര്ഗ ഭദ്ര യോഗീശ്വര ക്ഷേത്രത്തില് മോഷണം. നിത്യപൂജക്ക് ഉപയോഗിക്കുന്നത് ഉള്പ്പെടെ 40ഓളം വിളക്കുകള് മോഷണം പോയി. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തോട് ചേര്ന്നുള്ള ഷെഡില് സൂക്ഷിച്ചിരുന്ന വിളക്കുകളാണ് മോഷണം പോയത്. രാവിലെ ക്ഷേത്ര ജീവനക്കാരന് വിളക്കുകള് വൃത്തിയാക്കാന് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ക്ഷേത്രഭാരവാഹികള് അറിയിച്ചതിനെ തുടര്ന്ന് കുണ്ടറ പൊലീസ് സ്ഥലത്തെത്തി. രണ്ടു ദിവസം മുമ്പ് മുക്കൂട് പുത്തന് വീട്ടില് ഭഗവതി ക്ഷേത്രത്തിലെ നടപ്പന്തലില് ഇരുന്ന രണ്ടു വിളക്കുകള് മോഷണം പോയിരുന്നു. ഈ മാസം തന്നെ പാട്ടുപുരയ്ക്കല് ഭഗവതി ക്ഷേത്രം, പെരുമ്പുഴ ഗുരു മന്ദിരം, ഞാലിയോട് ക്ഷേത്രത്തിന് സമീപം, പള്ളിമുക്കിലെ വ്യാപാര സ്ഥാപനങ്ങള് എന്നിവിടങ്ങളില് മോഷണം നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

