Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫയര്‍മാനെ വെട്ടിയ പ്രൊബേഷന്‍ എസ്.െഎക്ക് സസ്‌പെന്‍ഷന്‍
text_fieldsbookmark_border
കുണ്ടറ: ഫയര്‍മാനെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രൊബേഷന്‍ എസ്.ഐയെ സസ്‌പെൻഡ് ചെയ്തു.
പടപ്പക്കര സ്വദേശി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ വിനീത് വിജയനെയാണ് സസ്‌പെൻഡ് ചെയ്തത്. അക്രമത്തില്‍ ഫയര്‍മാന്‍ കൊടുവിള സ്വദേശി വിനോദിനാണ് പരിക്കേറ്റത്.
ഏപ്രിലിലാണ് സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് വിനോദ് കണ്ടച്ചിറയിലെ ഭാര്യവീട്ടില്‍ എത്തിയപ്പോള്‍ വിനീത് വിജയനെ വീട്ടില്‍ കണ്ടത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. കസ്റ്റഡിയിലെടുത്ത കിളികൊല്ലൂര്‍ പൊലീസ് ഇയാളെ ജാമ്യത്തില്‍ വിട്ടിരുന്നെങ്കിലും വകുപ്പുതല അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

