Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightഅംഗൻവാടിക്കാ‍യി കടയുടെ...

അംഗൻവാടിക്കാ‍യി കടയുടെ പൂട്ട് പൊളിച്ചു; കണ്ടെത്തിയത് വൻ പാൻമസാല ശേഖരം

text_fields
bookmark_border
അംഗൻവാടിക്കാ‍യി കടയുടെ പൂട്ട് പൊളിച്ചു; കണ്ടെത്തിയത് വൻ പാൻമസാല ശേഖരം
cancel
camera_altrepresentational image

കു​ണ്ട​റ: പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റി​ലെ ക​ട​മു​റി​ക​ൾ അം​ഗ​ൻ​വാ​ടി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി തു​റ​ന്ന​പ്പോ​ൾ ക​ണ്ടെ​ത്തി​യ​ത് ചാ​ക്കു​ക​ണ​ക്കി​ന് പാ​ൻ​മ​സാ​ല.

ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തിെൻറ ആ​റു​മു​റി​ക്ക​ട​യി​ലു​ള്ള പൊ​തു​മാ​ർ​ക്ക​റ്റി​ലെ ക​ട​മു​റി​യി​ലാ​ണ് വ​ൻ പാ​ൻ​മ​സാ​ല ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. വാ​ട​ക​ക്ക്​ ന​ൽ​കി​യി​രു​ന്ന ക​ട​മു​റി​ക​ളു​ടെ താ​ക്കോ​ൽ പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വാ​ട​ക​ക്കാ​ര​ൻ ന​ൽ​കി​യി​ല്ല.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്തം​ഗ​ത്തിെൻറ നേ​തൃ​ത്വ​ത്തി​ൽ ജീ​വ​ന​ക്കാ​രെ​ത്തി​യാ​ണ് പൂ​ട്ട് പൊ​ളി​ച്ച​ത്. ഷ​ട്ട​റു​യ​ർ​ത്തി​യ​പ്പോ​ൾ 28 ചാ​ക്കു​ക​ളി​ലാ​യി നി​റ​ച്ച ല​ഹ​രി​പ്പൊ​തി​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

വാ​ക്ക​നാ​ട് സ്വ​ദേ​ശി ജെ​യ്സ​ൺ കാ​ലി​ത്തീ​റ്റ സൂ​ക്ഷി​ക്കാ​നെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്തി​ൽ നി​ന്ന് വാ​ട​ക​ക്കെ​ടു​ത്ത​താ​യി​രു​ന്നു ക​ട​മു​റി. പ്ര​സി​ഡ​ൻ​റ് ജ​ല​ജ​ഗോ​പ​ൻ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കു​ണ്ട​റ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ഹൗ​സ്​ ഓ​ഫി​സ​ർ ജ​യ​കൃ​ഷ്ണ​നും സം​ഘ​വും എ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pan masalakundara
Next Story