വീട്ടമ്മയെ ‘പരേത’യാക്കി പെന്ഷന് തടയാന്‍ അയല്‍ക്കാരിയുടെ പരാതി
text_fieldsകുണ്ടറ: ജീവിച്ചിരിക്കുന്ന വീട്ടമ്മ മരിച്ചെന്നും അതിനാല്‍ ഇവരുടെ പെന്ഷന് തടയണമെന്നും ആവശ്യപ്പെട്ട് അയല്‍വാസി പഞ്ചായത്തില്‍ പരാതി നല്കി. കുണ്ടറ മുക്കൂട് പണയില്‍ വീട്ടില്‍ രത്നമ്മ മരിച്ചെന്ന് കാട്ടിയാണ് അയല്‍വാസിയായ ബീന ദേവദാസ് കുണ്ടറ പഞ്ചായത്തില്‍ പരാതി നല്‍കിയിരിക്കുന്നത്.
മുക്കൂട് വാര്‍ഡില്‍ അനധികൃതമായി ക്ഷേമപെന്ഷന് വാങ്ങുന്ന ഒമ്പതു പേരുണ്ടെന്നും ഇവരുടെ പെന്ഷന് തടയണമെന്നുമുള്ള ആവശ്യവുമായാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കിയത്. പെന്ഷന് തടയാന്‍ കാരണമായി കാണിച്ചിരിക്കുന്ന കാരണങ്ങള്‍ തെറ്റാണെന്നും പരാതിക്കാരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും പഞ്ചായത്തംഗം മുക്കൂട് രഘു പറഞ്ഞു. പഞ്ചായത്ത് അന്വേഷണം ആരംഭിച്ചു.

