Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരക്കുലോറി കടകൾക്കിടയിലേക്ക് ഇടിച്ചുകയറി

text_fields
bookmark_border
ചരക്കുലോറി കടകൾക്കിടയിലേക്ക് ഇടിച്ചുകയറി
cancel
camera_alt

കുണ്ടറ റെയിൽവേ സ്റ്റേഷനുസമീപം നിയന്ത്രണംവിട്ട ചരക്കുലോറി കടകൾക്കിടയിലേക്ക് ഇടിച്ചുകയറിയപ്പോൾ

Listen to this Article

കുണ്ടറ: പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി, സ്വകാര്യ ബസി‍െൻറ പിന്നിലിടിച്ച് നിയന്ത്രണംവിട്ട് രണ്ട് കടകൾക്കിടയിൽ ഇടിച്ചുകയറി. രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർത്തു. ശനിയാഴ്ച രാവിലെ ഏഴോടെ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്ന് പച്ചക്കറിയുമായി എത്തിയ ലോറി അമിതവേഗത്തിലായിരുന്നു. പാതയോരത്ത് പാർക്ക് ചെയ്തിരുന്ന സൊസൈറ്റി എന്ന സ്വകാര്യ ബസ് റെയിൽവേ സ്റ്റേഷന് സമീപമുള്ള പമ്പിലേക്ക് തിരിക്കുമ്പോഴായിരുന്നു അപകടം.

കുറുകെ ബസ് തിരിച്ചപ്പോൾ ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും ബസി‍െൻറ പിന്നിൽ ഇടിച്ച് നിയന്ത്രണം വിടുകയുമായിരുന്നു. രണ്ട് കടകൾക്കുമിടയിൽ ഒരു മുറി കട പൊളിച്ചിടത്തേക്കാണ് ലോറി ഇടിച്ചുകയറിയത്. അവിടെയുണ്ടായിരുന്ന ഒരു പോസ്റ്റ് തകർത്തു. ഈ പോസ്റ്റ് തകർന്നതോടെ ഇതിലേക്ക് കമ്പികൾ വന്നിരുന്ന 11 കെ.വി പോസ്റ്റും ഒടിഞ്ഞു. ആർക്കും പരിക്കില്ല. അധികൃതർ എത്തി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lorry crashed into shops
Next Story