ക്ലേമൈന്സിന് പുതപ്പാകാനെത്തിയ കയര്‍ ഭൂവസ്ത്രം നശിക്കുന്നു
text_fieldsകുണ്ടറ കാഞ്ഞിരകോട് ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം പാതയോരത്ത് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന കയര്‍ ഭൂവസ്ത്രം
കുണ്ടറ: മണ്ണൊലിപ്പുതടയല്‍ ലക്ഷ്യമിട്ട് കുണ്ടറ പഞ്ചായത്തിലെ പഴയ ലക്ഷ്മണ ക്ലേമൈൻസിന് ചുറ്റും സംരക്ഷണമൊരുക്കാന്‍ എത്തിച്ച കയര്‍ ഭൂവസ്ത്രം വെയിലും മഴയുമേറ്റ് നശിക്കുന്നു. ആറുമാസമായി ഇവിടെ കിടക്കുകയാണ്. രണ്ട് മാസം മുമ്പ് ‘മാധ്യമം’ വാര്‍ത്ത നൽകിയിരുന്നു. കാഞ്ഞിരകോട് ആയിരവില്ലന്‍ ക്ഷേത്രത്തിന് സമീപം പാതയോരത്താണ് കയര്‍ ഭൂവസ്ത്രം അടുക്കി ടാര്പാളിന്പോലും മൂടാതെ ഇട്ടിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കിയാണ് വാങ്ങിയത്.
ജോലി ചെയ്യിക്കേണ്ട തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ അനാസ്ഥ തുടര്‍ന്നിട്ടും ഇതില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ് പഞ്ചായത്ത്. നികുതിപ്പണം മുടക്കി വാങ്ങിയ ഭൂവസ്ത്രം നശിക്കുന്നതില്‍ പഞ്ചായത്തിലെ പ്രതിപക്ഷത്തിനും മിണ്ടാട്ടമില്ല.

