Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightആഴക്കടലിൽ മുങ്ങി...

ആഴക്കടലിൽ മുങ്ങി മേഴ്​സിക്കുട്ടിയമ്മ; ഇടതുകോട്ട തകർത്ത്​ വിഷ്​ണുനാഥ്​

text_fields
bookmark_border
ആഴക്കടലിൽ മുങ്ങി മേഴ്​സിക്കുട്ടിയമ്മ; ഇടതുകോട്ട തകർത്ത്​ വിഷ്​ണുനാഥ്​
cancel

​െകാല്ലം: കരുത്തുറ്റ പോരാളിയായി ഇടതുപക്ഷ കോട്ട കാക്കാൻ നിന്ന നിലവിലെ മന്ത്രിയെ തന്നെ വീഴ്​ത്തി പി.സി. വിഷ്​ണുനാഥി​െൻറ കുതിപ്പ്​. ​കുണ്ടറയുടെ സ്വന്തം ജെ. മേഴ്​സിക്കുട്ടിയമ്മയെയാണ് വിഷ്ണുനാഥ് തറപറ്റിച്ചത്. നിലവിൽ 6137 വോട്ടുകൾക്കാണ്​ കോൺഗ്രസി​െൻറ യുവനേതാവ്​ മുന്നിൽ​. ഔദ്യോഗിക വിജയ പ്രഖ്യാപനം ഉടനുണ്ടാകും.

മൂന്നാം തവണയാണ്​ നിയമസഭയിലേക്ക്​ പി.സി. വിഷ്​ണുനാഥ്​ തെരഞ്ഞെടുക്കപ്പെടുന്നത്​. 2006 മുതല്‍ തുടര്‍ച്ചയായി മൂന്നുതവണയും ചെങ്ങന്നൂരില്‍നിന്നാണ് മത്സരിച്ചത്. 2006ല്‍ സജി ചെറിയാനെയും 2011ല്‍ സി.എം. സുജാതയെയും പരാജയപ്പെടുത്തിയ വിഷ്ണുനാഥ് 2016ല്‍ മൂന്നാമങ്കത്തില്‍ കെ.കെ. രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു. ഇത്തവണ കൊല്ലം മണ്ഡലത്തിലേക്ക്​ ആദ്യം പേരു​യർന്നെങ്കിലും അവസാന നിമിഷത്തെ നാടകീയതക്കൊടുവിൽ ക​ുണ്ടറയിലേക്ക്​ കളം മാറ്റുകയായിരുന്നു.

സമയം കുറവായിരുന്നെങ്കിലും മണ്ഡലം നിറഞ്ഞുനിന്ന പ്രചാരണത്തിലൂടെ ജനമനസുകൾ കീഴടക്കിയാണ്​ പി.സി. വിഷ്​ണുനാഥ്​ വിജയം സ്വന്തമാക്കിയത്​. ആഴക്കടൽ മത്സ്യ ബന്ധന കരാർ വിഷയം ഉൾപ്പെടെ വിവാദങ്ങൾ ജെ. മേഴ്​സിക്കുട്ടിയമ്മക്ക്​ മുന്നിൽ വിലങ്ങുതടിയായപ്പോൾ വോട്ടുകൾ വിഷ്​ണുനാഥി​െൻറ പെട്ടിയിലേക്ക്​ വഴിമാറി. കഴിഞ്ഞ തവണ 30000ന്​ മുകളിൽ ഭൂരിപക്ഷവുമായി കുതിച്ചിടത്തുനിന്നാണ്​ മേഴ്​സിക്കുട്ടിയമ്മയെ കോൺഗ്രസ്​ പോരാളി വലിച്ചുതാഴെയിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kundaraassembly election 2021
News Summary - kundara assembly election result
Next Story