ഓരോ നിമിഷവും അറിവ് പരിഷ്കരിക്കണം -വി.ഡി. സതീശന്
text_fieldsകരിയർ കണക്ട് പദ്ധതി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
കുണ്ടറ: പരിഷ്കരണം നടത്താത്ത അറിവ് കാലഹരണപ്പെട്ടതാണെന്നും ഓരോ നിമിഷവുമുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കുമ്പോഴാണ് അറിവിന്റെ പരിഷ്കരണം നടക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കുണ്ടറ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന കണക്ട് കുണ്ടറ വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായ ‘കരിയര്‍ കണക്ടിന്റെ’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പി.സി. വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. അഖില്‍ കുര്യന് പദ്ധതി വിശദീകരിച്ചു. പഞ്ചായത്തംഗം ടി. ബിനു, എച്ച്.എം ഫോറം കണ്‍വീനര്‍ വി. അജയകുമാര്‍, എം.ജി.ഡി എച്ച്.എസ്.എസ് പ്രിന്‍സിപ്പൽ സജിവ് വര്‍ഗീസ്, സഫയര്‍ ഫ്യൂച്ചര്‍ അക്കാദമി സി.ഇ.ഒ. ടി. സുരേഷ് കുമാര്‍, എ.ഇ.ഒ. റസിയ ബീവി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

